ഇതുപോലെ ഒരു ന്യൂജനറേഷൻ പ്രാർത്ഥന നിങ്ങൾ ആരും കേട്ടിട്ടുണ്ടാവില്ല. ദൈവത്തിനു പോലും രക്ഷയില്ലാതായിരിക്കുകയാണ്.

പുതിയതായി ഇറങ്ങുന്ന സിനിമ ഗാനങ്ങൾ നമ്മളെ എല്ലാവരുടെയും ചുണ്ടുകളിൽ പാടി നടക്കുന്നത് വളരെ സ്വാഭാവികം ആയിട്ടുള്ള കാര്യമാണ് ചിലപ്പോൾ ചില പാട്ടുകൾ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെയധികം ആസ്വാദ്യം ആവുകയും നമ്മൾ അറിയാതെ തന്നെ അത് പാടി നടക്കുകയും ചെയ്യും.

   

എന്നാൽ പാട്ടുകൾ പാടുന്നത് ഏത് സന്ദർഭങ്ങളിലാണ് എന്നതനുസരിച്ചാണ് അതിന് ആസ്വാദ്യം ഏകുന്നത്. ഇതുപോലെ തന്നെ എല്ലാവരും ശ്രദ്ധിക്കുന്നതും. എന്നാൽ ഇവിടെ ഒരു സിനിമ ഗാനം പ്രാർത്ഥനയായി പാടിയിരിക്കുകയാണ് ഒരു കൊച്ചു കുറുമ്പൻ. നമുക്കെല്ലാവർക്കും അറിയാം മലയാള സിനിമയിലെ മികച്ച താരം ആയിട്ടുള്ള ടോവിനോ അഭിനയിച്ച തല്ലുമാല എന്ന് പറയുന്ന ചിത്രത്തിലെ പ്രശസ്തമായിട്ടുള്ള ഒരു ഗാനം പ്രാർത്ഥനയുടെ ഇടയിൽ ഈ കൊച്ചു മിടുക്കൻ ഒരു ഒഴുക്കിനെ അങ്ങ് പാടി പോവുകയാണ്.

വീട്ടിൽ ദൈവത്തിനു മുന്നിൽ നിലവിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കാൻ പറഞ്ഞപ്പോൾ അവൻ ആദ്യം എല്ലാം ദൈവത്തിന്റെ പ്രാർത്ഥനകൾ എല്ലാം പാടി പിന്നീട് ആ പാട്ട് മാറി സിനിമ പാട്ടിലേക്ക് കടക്കുകയാണ്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വലിയ രീതിയിൽ വൈറൽ ആയിരിക്കുകയാണ് ഈ കുട്ടിക്കുറുമ്പന്റെ പാട്ടും.

സിനിമ പാട്ടുകൾ കുട്ടികളുടെ മനസ്സിൽ എത്രത്തോളം ആണ് സ്വാധീനിക്കുന്നത് എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണോ. പിന്നെ ഒരു കാര്യം അവർ ചെറിയ കുട്ടികളല്ലേ ചെറിയ കുറുമ്പുകൾ ഒക്കെ നമുക്കും കാണാൻ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഈ കുറുമ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും വൈറലാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *