കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്ന വേലക്കാരിക്ക് വീട്ടിലെ നായ കൊടുത്ത എട്ടിന്റെ പണി കണ്ടോ.

നമ്മുടെ വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവരെല്ലാവരും നമ്മുടെ വീട്ടിലെ ഒരു അംഗമായി തന്നെ മാറും നമ്മുടെ പ്രശ്നങ്ങൾ അവരുടെയും പ്രശ്നങ്ങളായി മാറും നമ്മുടെ സന്തോഷങ്ങൾ അവരുടെ സന്തോഷങ്ങളായി മാറും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായി കൊണ്ടിരിക്കുന്നത്. ബെഞ്ചമിൻ ഹോക്ക് എന്ന് പറയുന്ന ദമ്പതിമാർക്ക് തങ്ങളുടെ മകനെ നോക്കാൻ വേണ്ടി ഒരു വേലക്കാരിയെ തിരയുകയായിരുന്നു.

   

ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം അവർ 20 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഒരു വേലക്കാരിയെ കണ്ടെത്തുകയും ചെയ്തു. എല്ലാ കാര്യങ്ങളും നല്ല രീതിക്കാണ് പോകുന്നത് എന്ന് അവർ വിശ്വസിച്ചു അവർ ജോലിക്ക് പോയ വൈകുന്നേരം വീട്ടിലെത്തുമ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന വേലക്കാരിയെ ആണ് കാണുന്നത്.

എല്ലാം നല്ല രീതിയിൽ ആണെന്ന് അവർ വിശ്വസിച്ചു പക്ഷേ പെട്ടെന്നാണ് അവരത് ശ്രദ്ധിച്ചത് അവരുടെ വീട്ടിലെ നായ എന്തൊക്കെയോ തങ്ങളോട് പറയാൻ ശ്രമിക്കുന്നു എന്ന്. കുട്ടിയുടെ അടുത്തേക്ക് വേലക്കാരി എത്തുമ്പോൾ നായ ഇടയ്ക്ക് കയറി നിന്ന് വേലക്കാരിയെ നോക്കി കുരയ്ക്കുന്നു. നായ ഇതുപോലെ ഒന്നും തന്നെ കാണിക്കാറില്ല വേലക്കാരിയോടുള്ള പെരുമാറ്റത്തിൽ നിന്നും എന്തോ പന്തികേടുണ്ട് എന്നവർക്ക് മനസ്സിലായി.

ഫോണിൽ റെക്കോർഡ് ചെയ്ത് വെച്ച് അവർ ജോലിക്ക് പോവുകയും ചെയ്തു തിരിച്ചു വന്ന് നോക്കിയപ്പോഴാണ് അവർ ഞെട്ടിയത്. കുട്ടി ദിവസം മുഴുവൻ കരച്ചിലാണ് വേലക്കാരി കുട്ടിയെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നു ഇടയ്ക്ക് അടിക്കുന്ന ശബ്ദവും കേൾക്കാം അപ്പോഴെല്ലാം നായ കുറച്ചുകൊണ്ട് കുഞ്ഞിനെ സംരക്ഷിക്കുന്നത് ആയിട്ടും റെക്കോർഡിൽ അവർക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇതിനുശേഷം ഉടനെ പോലീസിൽ അറിയിക്കുകയും അതിനുവേണ്ട നടപടികൾ അവർ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *