പുലിയെ നമുക്ക് വേണ്ടി തന്നെയാണ് അല്ലേ നാട്ടിലേക്ക് ഇറങ്ങിവരുന്ന ഓരോ വന്യമൃഗങ്ങളെയും വളരെ ഭയത്തോടു കൂടിയാണ് നമ്മൾ കാണാറുള്ളത് എങ്കിലും ഇതുപോലെയുള്ള വന്യമൃഗങ്ങളെ മൃഗശാലയിൽ എല്ലാം പോയി കാണുന്നത് നമുക്കെല്ലാം വളരെ ഇഷ്ടമാണ് കാരണം അവർ നമ്മളെ ഉപദ്രവിക്കില്ല എന്ന് നമുക്ക് നന്നായിട്ട് അറിയാം. അത്തരത്തിൽ ഒരു മൃഗശാലയിൽ നടന്ന വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
എട്ടുമാസം ഗർഭിണി ആയിരിക്കുമ്പോഴായിരുന്നു ആ യുവതിക്ക് മൃഗശാലയിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൃഗശാലയിലേക്ക് പോയി അവിടെയുള്ള എല്ലാത്തിനെയും കണ്ടു ആസ്വദിച്ചു ആ മൃഗശാലയിലെ ഏറ്റവും വലിയ ആകർഷണം അവിടത്തെ കടുവകൾ തന്നെയായിരുന്നു. അല്ലെങ്കിലും ഓരോ മൃഗശാലയിലെയും കടുവ പുലി സിംഹം എന്നിവയൊക്കെ തന്നെയായിരിക്കും ഏറെ ആളുകൾക്ക് കൗതുകം ഉണ്ടായിരിക്കുക.
ആ മൃഗശാലയുടെ ഒരു പ്രത്യേകത മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ ഒരു വലിയ ഗ്ലാസ് കൊണ്ടുള്ള മറ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പെട്ടെന്ന് കാണുമ്പോൾ മൃഗങ്ങൾ നമ്മുടെ അടുത്ത് വന്നിരിക്കുന്നത് പോലെ തന്നെ നമുക്ക് തോന്നും. ഈ ഗർഭിണിയായ സ്ത്രീയും കടുവയുടെ കൂടിന്റെ അടുത്തേക്ക് വന്നപ്പോൾ ഈ സ്ത്രീയെ കണ്ട കടുവ അടുത്തേക്ക് വരുകയും ഗ്ലാസിന്റെ മുകളിൽ മുഖം കൊണ്ട് തുടങ്ങി. കണ്ടു നിന്നവർക്കെല്ലാം അതൊരു വലിയ അത്ഭുതം ആയിരുന്നു ,
ഉടനെ ആ യുവതി എഴുന്നേറ്റു തന്റെ വയർ കാണിച്ചു കൊടുക്കുകയും പുലി വളരെ കൗതുകത്തോടെ നോക്കുകയും ചെയ്യുന്നതും നമുക്ക് വീഡിയോയിൽ കാണാം. വളരെയധികം മാതൃസ്നേഹം ഉള്ള മൃഗമാണ് രണ്ടുവർഷത്തോളം പോലെ തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുകയും ചെയ്യും. ഈ വീഡിയോ കണ്ട് ഇതിനെപ്പറ്റി പഠനം നടത്തുന്നവർ പറയുന്നത് ആ സ്ത്രീ ഗർഭിണിയാണെന്ന് പുലിക്ക് മനസ്സിലായിട്ടുണ്ടാകണം അതുകൊണ്ടായിരിക്കും ഇത്രയും സ്നേഹം ആ സ്ത്രീയോട് കാണിക്കുന്നത്.