സഹജീവികളോടുള്ള ഈ കുട്ടിയുടെ നിഷ്കളങ്കമായ സ്നേഹം കണ്ടോ. ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ കുട്ടി ചെയ്ത പ്രവർത്തികൾ കയ്യടി നേടുന്നു.

ഒരു കൈയിൽ അപകടം പറ്റിയ കോഴി കുഞ്ഞു മറ്റേ കയ്യിൽ ഒരു പത്ത് രൂപയുടെ നോട്ടുമായി നിന്ന് ആ കുഞ്ഞു മകന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ എല്ലാം ധാരാളം വൈറൽ ആയിരുന്നു. വീടിന്റെ സമീപത്തുകൂടി സൈക്കിൾ ഓടിച്ചു നടക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് സൈക്കിളിന്റെ മുന്നിലേക്ക് കോഴിക്കുഞ്ഞ് ചാടി വീണത് കോഴിക്കുഞ്ഞിന്റെ മുകളിലൂടെ കയറി ഇറങ്ങിയതോടെ അതിനെ പരിക്ക് പറ്റിയിരുന്നു.

   

പരിക്കുപറ്റിയാൽ ഏത് ജീവനായാലും രക്ഷിക്കണമെന്ന് നമ്മുടെ കടമയായതുകൊണ്ടുതന്നെ ഉടനടി കുട്ടി ആശുപത്രിയിലേക്ക് ഓടി. എന്റെ കൈവശം ആകെ ഉണ്ടായിരുന്ന പത്തു രൂപ പ്രതിഫലമായി നൽകാനും കുട്ടി മറന്നില്ല ആ ചിത്രങ്ങൾ ആയിരുന്നു മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.

എന്നാൽ കോഴിക്കുഞ്ഞ് ചത്തു പോയി എങ്കിലും കുട്ടിയുടെ നിഷ്കളങ്കമായ സ്നേഹത്തിനും കരുതലിനും മുൻപിൽ എല്ലാവരും വളരെയധികം ആ കുഞ്ഞിനെ സ്നേഹിച്ചു അവന്റെ പ്രവർത്തിക്ക് നിരവധി അഭിനന്ദനങ്ങളായിരുന്നു എല്ലാവരും നൽകിയത്. മാതാപിതാക്കളോട് കോഴിക്കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പലതവണ അവൻ ആവശ്യപ്പെട്ടപ്പോഴും അതിനു സാധിക്കാതെ വന്നപ്പോഴായിരുന്നു അവൻ തന്നെ സ്വയം ആശുപത്രിയിലേക്ക് പോയത്.

ഈ കുട്ടി മുതിർന്നവർക്ക് കൂടി വലിയ മാതൃകയായിരിക്കുന്നു കരുണ നിറഞ്ഞ പ്രവർത്തി കൊണ്ടാണ് ഈ കുട്ടി ഒറ്റദിവസംകൊണ്ട് താരമായി മാറിയത് ഈ പ്രവർത്തി മൂലം കുട്ടിയുടെ സ്കൂളിൽ അവനെ ആദരിക്കുകയും ചെയ്തു. സ്കൂളിൽ കുട്ടിക്ക് ലഭിച്ച ആദരവിന്റെ ചിത്രങ്ങൾ ഇതാ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇതുപോലെയുള്ള കുഞ്ഞുങ്ങളുടെ പ്രവർത്തികൾ നമുക്ക് കൂടി വലിയ പാഠമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *