ആ വിലപ്പെട്ട സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞു വധു. സമ്മാനം കണ്ട് അവിടെ നിന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞു ഒഴുകി.

വിവാഹ ദിവസം എല്ലാവരുടെയും ജീവിതത്തിലും വളരെയധികം സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരിക്കുമല്ലോ. മാത്രമല്ല വേറെ സന്തോഷിപ്പിക്കുന്ന രീതിയിൽ ഒരുപാട് സമ്മാനങ്ങളും ഒരുപാട് നല്ല നിമിഷങ്ങളും ആ ദിവസം നമ്മളിൽ കടന്നു വരും. എന്നാൽ ഇവിടെ വിവാഹ ദിവസം വധുവിന്റെ കണ്ണുകൾ നിറഞ്ഞു പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. എന്നാൽ ആ കണ്ണുനീർ ഒരിക്കലും സങ്കടത്തിന്റെ ആയിരുന്നില്ല .

   

സന്തോഷത്തിന്റെ ആയിരുന്നു. തന്റെ അമ്മയുടെ ചിത്രം കണ്ട് ഈ പെൺകുട്ടി എന്തിനാണ് ഇത്രയധികം സങ്കടപ്പെട്ടത്എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. ഈ പെൺകുട്ടിയുടെ രണ്ടാമത്തെ വയസ്സിലാണ് അമ്മ മരണപ്പെട്ടു പോകുന്നത് ആ ഒരു സമയത്ത് എല്ലാ സ്ത്രീകളും തന്നെ നേരിട്ടുകൊണ്ടിരുന്ന പ്രശ്നമായിരുന്നു വെള്ളത്തിനുവേണ്ടി കുറെ ദൂരം സഞ്ചരിക്കുക.

എന്നത് അങ്ങനെ കടന്നുപോയി വെള്ളമെടുത്ത് തിരികെ വരുന്ന സമയത്ത് കാൽ വഴുതി ടാങ്കിൽ വീഴുകയായിരുന്നു അമ്മ മരണപ്പെട്ടത്. രണ്ടു വയസ്സുള്ള ഈ പെൺകുട്ടിയെ ഏറ്റെടുക്കാൻ എന്ത് ചെയ്യണം എന്ന് അറിയാതെ മുത്തശ്ശിയും ഉണ്ടായിരുന്നു. അമ്മയുടേത് എന്ന് പറയാൻ ആകെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രമേ ആ പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. അമ്മയെ വിഷ് ചെയ്യുമ്പോൾ എല്ലാം തന്നെ അമ്മയുടെ ഫോട്ടോയെടുത്ത് അറിയാവുന്ന രീതിയിൽ എല്ലാം പരാതികളും സന്തോഷങ്ങളും എല്ലാം തന്നെ അവൾ പറയുമായിരുന്നു.

വീട്ടുകാർ ചേർന്ന് വിവാഹം ഉറപ്പിക്കുകയും ചെയ്തു അങ്ങനെ ആ വിവാഹം നടന്നു. അപ്പോഴായിരുന്നു അപരിചിതനായ ഒരു വ്യക്തി ഈ ഫോട്ടോ അവൾക്ക് നൽകിയത്. അമ്മയെ ചേർത്ത് കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ അവൾക്ക് കണ്ണുനീർ അടക്കാൻ സാധിച്ചില്ല. 20 വർഷമായി താനേറ്റവും കൂടുതൽ മിസ്സ് ചെയ്യരുന്ന വ്യക്തി. ഇനിയുള്ള കാലം നെഞ്ചോട് ചേർത്ത് പിടിക്കാൻ ഇതിലും വലിയൊരു സമ്മാനം അവൾക്ക് വേറെ കിട്ടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *