നമ്മുടെ ആരോഗ്യ പ്രവർത്തകർ ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങൾ നമുക്കെല്ലാവർക്കും അറിയാം. രണ്ടു വർഷങ്ങൾക്കു മുൻപ് കൊറോണയും നിപ്പയും തുടങ്ങിയ അസുഖങ്ങളെല്ലാം വന്നപ്പോഴും നമ്മുടെ ജീവൻ ഒന്നുപോലും കൈവിട്ടു കളയാതെ സംരക്ഷിക്കുന്നതിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളെല്ലാം നമ്മൾ കണ്ടതുമാണ്.
അതുപോലെ ഉത്തർപ്രദേശിൽ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർ ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. പ്രസവിച്ച ഉടനെ തന്നെ കുട്ടിക്ക് ശ്വാസം നേരിട്ടപ്പോൾ ഓക്സിജൻ നൽകിയിട്ടും കുഞ്ഞിനെ സാധിച്ചില്ല ഈ സാഹചര്യത്തിലാണ് ഡോക്ടർ കുഞ്ഞിനെ ചേർത്ത് പിടിച്ച് കൃത്രിമ ശ്വാസം കൊടുക്കുന്നതും മറ്റ് പ്രഥമ ശുശ്രൂഷകൾ എല്ലാം കൊടുത്തതും.
എല്ലാവരും തന്നെ ഉറപ്പിച്ചിരുന്നു ആ കുഞ്ഞു മരണപ്പെട്ടു പോകുമെന്ന് പക്ഷേ ആ കുഞ്ഞിന്റെ ജീവൻ അങ്ങനെ വിട്ടുകളയാൻ ഡോക്ടർ തയ്യാറായിരുന്നില്ല. നീണ്ട 7 മിനിറ്റുകൾ ആയിരുന്നു കുഞ്ഞിനെ വീണ്ടെടുക്കുന്നതിന് വേണ്ടി ഡോക്ടർ കഠിനപ്രയത്നം ശ്രമിച്ചത്. കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിക്കാനുള്ള ആ ഡോക്ടറുടെ ധീരമായ പ്രവർത്തിയാണ് ഇവിടെ പ്രശംസനീയമാകുന്നത്.
വീഡിയോ നിരവധി ആളുകൾ കാണുകയും നിരവധി ആളുകൾ ഡോക്ടറെ ആദരിച്ച കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. വീഡിയോയുടെ അവസാനം നമ്മൾ കാണുന്നത് പുഞ്ചിരിയോടെ ഡോക്ടറെ നോക്കുന്ന കുഞ്ഞിനെയാണ്. ചിരിയാണ് എല്ലാവരും കാണാൻ ആഗ്രഹിച്ചത്. കുഞ്ഞിന്റെ ജീവൻ തിരിച്ചുകിട്ടിയപ്പോൾ ഉള്ള ഡോക്ടറുടെ സന്തോഷവും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.