കൂടെ കളിക്കാൻ ഇതുപോലെ ഒരാളുണ്ടെങ്കിൽ പിന്നെ സമയം പോകുന്നതേ അറിയില്ല. ഈ ആട്ടിൻകുട്ടിയാണ് ഇപ്പോൾ താരം.

വളർത്തു മൃഗങ്ങളായിട്ടുള്ള പട്ടിയെ പൂച്ചയും എല്ലാം വീട്ടിലുള്ളവർ പറഞ്ഞാൽ അതുപോലെ തന്നെ എല്ലാം അനുസരിക്കും. എന്നാൽ മനുഷ്യരുമായി അത്ര പെട്ടെന്ന് ഇണങ്ങാത്ത ഒരു മൃഗമാണ് ആട്. എന്തുപറഞ്ഞാലും അതേപടി അനുസരിക്കുന്ന ഒരാടിനെ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു ആട്ടിൻകുട്ടിയെ വരച്ച വരയിൽ നിർത്തുന്ന ഒരു കൊച്ചു മിടുക്കനും അവന്റെ കുഞ്ഞാട്ടിൻകുട്ടിയും ആണ് .

   

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്. തന്റെ വീടിന്റെ മുറ്റത്ത് ഈ വെച്ചിരിക്കുന്ന സ്കൂട്ടറിന്റെ മുകളിൽ കയറിയിരുന്ന് തന്നെ പുറകിൽ കയറാൻ ആടിനെ നിർദേശം കൊടുക്കുന്ന ഒരു ചെറിയ പയ്യനും അവൻ പറഞ്ഞത് അതുപോലെ തന്നെ അനുസരിക്കുന്ന ആടുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വണ്ടിയുടെ അടുത്തുള്ള കസേരയിൽ കയറി നിന്ന് എന്റെ പുറകിൽ കയറട എന്നും കയറിയശേഷം പിടിച്ചിരുന്നു ഇല്ലെങ്കിൽ വീഴും എന്നെല്ലാം വളരെ നിഷ്കളങ്കമായി അവർ ആട്ടിൻകുട്ടിയോട് പറയുന്നത് നമുക്ക് വീഡിയോയിൽ കാണാം. മൊബൈൽ ഫോണും കമ്പ്യൂട്ടർ ഗെയിമുമായി അടിമപ്പെട്ട് വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ മാത്രം കഴിയുന്ന ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾക്ക് എല്ലാം തന്നെ ഇതൊരു വലിയ മാതൃക തന്നെയാണ്.

വീടിന്റെ പുറത്ത് തന്നെ വളർത്തു മൃഗങ്ങളുടെ കൂടെ കളിക്കുകയും മറ്റ് ജീവജാലങ്ങളെ സ്നേഹിക്കുകയും ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഈ വീഡിയോ. അതിനെല്ലാം ഉപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായിട്ടുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *