കുട്ടിയെ ആക്രമിക്കാൻ കൂട്ടമായി വന്ന പുള്ളിപ്പുലികളിൽ നിന്നും കുഞ്ഞിനെ സംരക്ഷിച്ച് ജിറാഫ്.

കുഞ്ഞിനെ ആക്രമിക്കാൻ കൂട്ടമായി വന്ന പുള്ളിപ്പുലികളിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച് അമ്മ ജിറാഫ്. അമ്മമാരുടെ സ്നേഹവും കരുതലും പോലെ മറ്റൊന്നും തന്നെയില്ല. മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങളിലും ഈ വികാരം കുടികൊള്ളുന്നു അത്തരത്തിൽ ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

   

ആക്രമിക്കാൻ അടുക്കുന്ന പുലികളെ തുരത്തുകയാണ് ഈ അമ്മ. തന്റെ കുഞ്ഞിനെ അപകടം സംഭവിക്കാൻ പോകുമ്പോൾ ഒരു അമ്മയ്ക്ക് ഇത്തരത്തിൽ ഒരു ധൈര്യം എവിടെ നിന്നും ലഭിക്കുന്നു എന്നതിനെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. അത്ഭുതപ്പെടുന്ന രീതിയിലാണ് ഇത്. ചീറ്റുകളിൽ നിന്നും അമ്മ തന്നെ കുഞ്ഞിനെ വിജയകരമായി സംരക്ഷിക്കുന്നു.

ചീറ്റ പുലികളില്‍ നിന്നും തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മയുടെ വീഡിയോ ആണ് ഇത്. നാലു ഭാഗങ്ങളിൽ നിന്നും അക്രമിക്കാൻ ആയി അടുക്കുന്ന പുലികളെ വിരട്ടിയോടിച്ചാണ് അമ്മ തന്നെ കുഞ്ഞിനെ ചേർന്ന് നിർത്തുന്നത്. പുലികൾക്ക് പിന്നാലെ ഓടി അവരെ ആക്രമിക്കാനും ജിറാഫ് ശ്രമിക്കുന്നുണ്ട്.

ഇതിന്റെ പിന്നാലെ കുട്ടിയുമായി അവിടെനിന്നും രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. അമ്മയുടെ സ്നേഹത്തോളം കരുത്ത് മറ്റൊന്നിനുമില്ല എന്നാണ് ഈ വീഡിയോ കണ്ട എല്ലാവരുടെയും അഭിപ്രായം. അതെ അത് വളരെ ശരിയാണ് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ അമ്മ സ്വന്തം ജീവൻ പോലും ചിലപ്പോൾ പണയം വയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *