ഭിക്ഷ ചോദിക്കുകയല്ല. ഇന്നെന്റെ പിറന്നാളാണ്. തന്റെ മകന്റെ പിറന്നാളിന് എല്ലാവർക്കും മധുരം സമ്മാനിച്ച് അമ്മ.

പിറന്നാൾ ദിവസങ്ങൾ നമ്മളെ എല്ലാവരെയും സംബന്ധിച്ച് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ് ഇന്നത്തെ കാലത്ത് പലതരത്തിൽ ആണല്ലോ എല്ലാവരും പിറന്നാൾ ആഘോഷിക്കുന്നത്. വലിയ പൈസ മുടക്കിയ സുഹൃത്തുക്കളെയും ബന്ധുക്കളെയും എല്ലാം വിളിച്ചു വരുത്തി വലിയ ആഘോഷമാക്കി നടത്തുന്ന പിറന്നാളുകളും ഒരു ചെറിയ കേക്ക് മുറിച്ചുകൊണ്ട് സന്തോഷിക്കുന്ന ചെറിയ പിറന്നാൾ ആഘോഷങ്ങളും എല്ലാം പലവിധത്തിലാണ് നമ്മൾ ആഘോഷിക്കാറുള്ളത്.

   

എന്നാൽ ഇതിനൊന്നും തന്നെ സാധിക്കാതെ വരുന്ന ഒരുപാട് ആളുകളും നമുക്കിടയിൽ ഉണ്ട്. ചിലപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഗതിയില്ലാത്ത ആളുകൾ. എന്നാൽ മകന്റെ പിറന്നാൾ ദിവസം അവനെ സന്തോഷിപ്പിക്കാൻ ഇരുന്നുകൊണ്ട് ഈ അമ്മ ചെയ്തത് കണ്ടോ. സാധാരണ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന ആ തെരുവിൽ അമ്മ ഇന്ന് എല്ലാവർക്കും എല്ലാവർക്കും മധുരം നൽകുകയാണ്. അന്യ മകന്റെ പിറന്നാളിന് പുതിയ വസ്ത്രം നൽകാനോ നല്ല ഭക്ഷണം കൊടുക്കാനോ അമ്മയ്ക്ക് സാധിക്കില്ല.

എന്നാൽ അവനെ ഒരു ദിവസം മുഴുവൻ സന്തോഷിപ്പിക്കാൻ അമ്മയ്ക്ക് സാധിക്കും. പ്ലാസ്റ്റിക് കബറിലുള്ള മിഠായികൾ ഓരോന്നും ആ മകൻ തെരുവിലൂടെ നടക്കുന്ന എല്ലാവർക്കും ആയി കൊടുക്കുകയാണ്. മിട്ടായി വാങ്ങിയതിനുശേഷം കുറെ ആളുകൾ അവനെ അഭിനന്ദിക്കുന്നത് കാണാം പിറന്നാൾ ആശംസകൾ നൽകുന്നതും നമുക്ക് വീഡിയോയിൽ കാണാം അപ്പോഴെല്ലാം ആ കുഞ്ഞു മുഖത്ത് വിടരുന്ന ഒരു ചിരി കാണുമ്പോൾ തന്നെ അവൻ എത്രത്തോളം സന്തോഷമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

എന്നാൽ അതിൽ തന്നെ മിട്ടായി വാങ്ങാതെ പോകുന്നവരും അതുപോലെ വാങ്ങിയിട്ട് തിരിഞ്ഞു പോലും നോക്കാതെ പോകുന്നവരും ഉണ്ട്. അമ്മയ്ക്ക് തന്നെ കുഞ്ഞിനെ സന്തോഷിപ്പിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ അവന്റെ പിറന്നാൾ ദിവസം മറ്റുള്ളവരെ പോലെ തന്നെ അവനും സന്തോഷമായിരിക്കണം. മകനെ ഇത്രയും സന്തോഷിപ്പിച്ച അമ്മയ്ക്ക് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഒരുപാട് സ്നേഹം നൽകിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *