ലോകത്തിൽ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരിധിയിൽ എത്തുമ്പോൾ അതിനപ്പുറം എന്തെങ്കിലും സംഭവിക്കണമെങ്കിൽ അത് ദൈവത്തിന് വിടുകയാണ് പലരും ചെയ്യാറുള്ളത്. ദൈവം നിലനിർത്തുന്ന പല സാഹചര്യങ്ങളിലും തങ്ങൾക്ക് കഴിയാവുന്നതിൽ പലതും ചെയ്തതിനു ശേഷവും താങ്ങാൻ പറ്റാവുന്ന അതിനപ്പുറം വരുമ്പോഴാണ് ഡോക്ടർമാർ പലരുംദൈവത്തിന്റെ വിധിയിലേക്ക് വിടാറുള്ളത്. പലപ്പോഴും ദൈവത്തിന്റെ അനുഗ്രഹത്താൽ പലതരത്തിലുള്ള അത്ഭുതങ്ങളും ഡോക്ടർമാർ സാക്ഷിയായിട്ടു ഉണ്ടാകും.
ഇവിടെ അത്തരത്തിൽ ഡോക്ടർമാർ സാക്ഷിയാകേണ്ടി വന്ന വലിയ അത്ഭുത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മരണം സംഭവിക്കുകയും അവസാനമായി അമ്മയ്ക്ക് ഒരു നോക്ക് കാണാൻ നൽകിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യഥാർത്ഥ സംഭവ കഥ. നീണ്ട 12 വർഷത്തെ കാത്തിരിപ്പിന്റെ ഒടുവിൽ ആയിരുന്നു 35 വയസ്സുകാരി ഒടുവിൽ അമ്മയായത്.
പ്രായാധിക്യം കൊണ്ട് അവിടെ വേദനയും ക്ഷീണവും അനുഭവിക്കേണ്ടിവന്നു പക്ഷേ തന്റെ കുഞ്ഞിന് വേണ്ടി അതെല്ലാം സഹിക്കുവാൻ അമ്മ തയ്യാറായിരുന്നു. തന്റെ കുഞ്ഞിന് വേണ്ടി എന്ത് ത്യാഗം ചെയ്യുവാനും അമ്മ തയ്യാറായിരുന്നു. പക്ഷേ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിൽക്കുകയും മരണപ്പെട്ടു പോവുകയും ചെയ്തു ആദ്യം അമ്മയോട് പറയണ്ട എന്ന് വിചാരിച്ചെങ്കിലും അമ്മയോട് പറയുവാൻ അവർ തയ്യാറായി. ഇത് കേട്ടപ്പോൾ മരവിച്ച ഒരു നിൽപ്പായിരുന്നു അമ്മ ആദ്യം.
കുഞ്ഞിനെ കാണണമെന്ന് പറഞ്ഞപ്പോൾ മരവിച്ച കുഞ്ഞിനെ അവർ അമ്മയുടെ നെഞ്ചോട് ചേർത്തു. കുഞ്ഞിനെ കെട്ടിപ്പിടിച്ച് അമ്മ നിലവിളിച്ച് ഒരു കരച്ചിൽ ആയിരുന്നു അത് കണ്ടു നിൽക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. പക്ഷേ പിന്നീട് അവിടെ നടന്നത് അത്ഭുതമാണ്. അമ്മയുടെ ചൂട് കൊണ്ട് കുഞ്ഞ് കരയാൻ തുടങ്ങി. കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു ചിലപ്പോൾ ആ അമ്മയുടെ കരച്ചിൽ കാണാൻ ദൈവങ്ങൾക്ക് പോലും സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.