കണ്ണ് കാണാത്തയാൾക്ക് വഴികാട്ടിയായി കൈപിടിച്ച് ബസ്സിന്റെ പിറകെ ഓടിയ ഈ സെയിൽസ് ഗേളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നമുക്ക് ചുറ്റിനും ഏത് മഹാന്മാർ വന്നാലും പതറാതെ നമ്മെ മുൻപോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്ന ചില കാഴ്ചകൾ ഉണ്ട് അത്തരത്തിൽ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാഴ്ചശക്തി ഇല്ലാത്ത ഒരു വയസ്സായ വൃദ്ധനെ ബസ്സിൽ കയറ്റി വിടാൻ മനസ്സ് കാണിച്ച ഒരു പെൺകുട്ടിയുടെ പ്രവർത്തി.
പതിവുപോലെ ജോലി കഴിഞ്ഞ് കടയുടെ പുറത്ത് ഭർത്താവിനെ കാത്തുനിൽക്കുമ്പോൾ ആണ് അവരുടെ കൺമുന്നിലേക്ക് ആ കാഴ്ച എത്തുന്നത് വാഹനങ്ങൾ പറയുന്ന റോഡിന്റെ നടുക്കിലൂടെ ഒരു വൃദ്ധൻ നടക്കുന്നു കയ്യിൽ ഒരു വടിയുണ്ട്. കാഴ്ചയില്ല എന്ന വ്യക്തമായിരുന്നു വാഹനങ്ങൾ അയാളെ തൊട്ടു തൊട്ടില്ല എന്ന തരത്തിൽ കടന്നുപോകുന്നു. മറ്റാരും അദ്ദേഹത്തെ കൈ പിടിക്കാനും തയ്യാറാകുന്നില്ല യുവതി പിന്നെ ഒന്നും ചിന്തിച്ചില്ല റോഡിന്റെ നടുവിൽ നിന്ന് ആ മനുഷ്യനെ കൈപിടിച്ച് ഇപ്പുറത്തേക്ക് എത്തിച്ചു.
അച്ഛനെ എവിടെയാണ് പോകേണ്ടത് കുറച്ച് സമയം നിനക്ക് എന്റെ ഭർത്താവ് ഇപ്പോൾ വരും അച്ഛനെ കെഎസ്ആർടിസി സ്റ്റാൻഡിൽ ആക്കാം അച്ഛന്റെ പ്രായമുള്ള മനുഷ്യന്റെ കൈപിടിച്ച് അയാളെ അച്ചാ എന്നെ സ്നേഹത്തോടെ വിളിച്ച് യുവതി പറഞ്ഞു. അപ്പോഴായിരുന്നു അവിടേക്ക് ഒരു കെഎസ്ആർടിസി ബസ് വരുന്നത്. യുവതിയുടെ നോട്ടം കണ്ട് ഡ്രൈവർ കുറച്ച് മുന്നോട്ട് പോയ ശേഷം ബസ്സ് നിർത്തി അച്ഛൻ ഇവിടെ നിൽക്കാൻ ഞാൻ ഒന്നു പോയി ചോദിച്ചിട്ട് വരാം എന്ന് ആ വൃദ്ധനോട് പറഞ്ഞു യുവതി ബസ്സിന്റെ പിന്നാലെ ഓടി .
കണ്ടക്ടറോട് ബസ് വിടരുത് അദ്ദേഹത്തിന്റെ കാഴ്ചയില്ല ഒന്ന് കാത്തുനിൽക്കുമെന്ന് അപേക്ഷിച്ചു ശേഷം തിരികെ ഓടി. പിന്നീട് അടുത്തേക്ക് എത്തിച്ചു ക്ഷമയോടെ കാത്തിരുന്ന ബസ് ജീവനക്കാർ തുറന്നു കൊടുത്തു അദ്ദേഹത്തെ കൈപിടിച്ച് അകത്തേക്ക് കയറി ചല്ലിച്ചപ്പോൾ യുവതി പിന്നോട്ട് നടന്നു. ഭർത്താവിനെയും കാത്ത്. ഇതെല്ലാം സമീപത്തെ കെട്ടിടത്തിൽ നിന്നും ചെറുപ്പക്കാർ മൊബൈൽ ക്യാമറയിൽ പിടിക്കുകയും സോഷ്യൽ മീഡിയയിലൂടെ എല്ലാവരും അറിയുകയും ചെയ്തു. നല്ല മനസ്സിന് അതോടെ എല്ലാവരും വലിയ രീതിയിൽ ആശംസകൾ കൊണ്ട് മൂടുകയാണ്.