അമ്മയുടെ സ്നേഹം എന്ന് പറയുന്നത് നമ്മൾ അനുഭവിച്ചറിയുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് തിരിച്ച് മാതാപിതാക്കളെ സ്നേഹിക്കുക എന്നത് നമ്മുടെ കടമ തന്നെയാണ്. എന്നാൽ ഇന്നത്തെ കാലത്ത് പല മക്കളും മറന്നു പോകുന്ന ഒരു കാര്യം കൂടിയാണ് അത്. അമ്മയെയും നോക്കാൻ പോലും കഴിയാതെ അനാഥാലയത്തിൽ കളയുന്ന മക്കളുള്ള സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.
ചെറിയ കുട്ടികൾ ആകുമ്പോൾ അമ്മയും അച്ഛനും ചേർന്ന് നമ്മളെ സംരക്ഷിക്കുകയും നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു നൽകുകയും ചെയ്യും. നമുക്ക് ഒരു അസുഖം വന്നാൽ അവർ പിന്നാലെ നിന്നു മാറാതെ എപ്പോഴും നമ്മളെ സംരക്ഷിച്ചുകൊണ്ടിരിക്കും. എന്നാൽ അമ്മ വയ്യാതിരുന്നാലോ. നമ്മളെ നോക്കിയതുപോലെതന്നെ നമുക്കും അവരെ നോക്കേണ്ട ഉത്തരവാദിത്വം ഉണ്ടല്ലോ.
ഇവിടെ വയ്യാതിരിക്കുന്ന അമ്മയെ തനിക്ക് കഴിയുന്നത് പോലെ സഹായിക്കുകയാണ് ഈ കുഞ്ഞ്. വയ്യായ കൊണ്ട് ഒന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ കിടക്കുന്ന അമ്മയ്ക്ക് വെള്ളം നൽകി അമ്മയുടെ ജീവൻ നിലനിർത്തിരിക്കുകയാണ് ഈ കുഞ്ഞ്. ശരിക്കും അത് ദൈവത്തിന്റെ കുഞ്ഞ് തന്നെ. കൃത്യസമയത്താണ് തന്റെ അമ്മ വെള്ളത്തിന് വേണ്ടി സംസാരിക്കാൻ കഴിയാതെ വെപ്രാളം കാണിച്ചിരിക്കുന്നത് മനസ്സിലാക്കിയ കുഞ്ഞ് കുടിക്കുന്ന വെള്ളത്തിൽ നിന്നും കുറച്ച് അമ്മയ്ക്ക് കൊടുക്കുകയാണ്.
വയ്യാതിരുന്നിട്ടും അമ്മ കുഞ്ഞിനെ ചേർത്ത് പിടിക്കാൻ നോക്കുന്നത് നോക്ക് വീഡിയോയിൽ കാണാം. ഇതുപോലെ അമ്മയെ സ്നേഹിക്കുന്ന ഒരു കുഞ്ഞിനെ ആരായാലും ആഗ്രഹിച്ചു പോകും. ഈ കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് അമ്മയുടെ ഭാഗ്യമാണ് ഇതുപോലെ ഒരു സ്നേഹനിധിയായ കുഞ്ഞിനെ കിട്ടിയത്. നിങ്ങളിൽ ആരെല്ലാം നിങ്ങളുടെ അമ്മയ്ക്ക് വയ്യാതിരിക്കുമ്പോൾ സഹായിക്കാറുണ്ട്.