ആംബുലൻസിനെ വഴിയൊരുക്കാൻ ഈ പോലീസുകാരൻ എത്ര കിലോമീറ്റർ ആണ് ഓടിയത് എന്ന് കണ്ടു സല്യൂട്ട് അടിച്ച് സോഷ്യൽ മീഡിയ. ഒരു മനുഷ്യജീവന അപകടത്തിൽ ആയാൽ ആ ജീവൻ രക്ഷിക്കാൻ എത്രയും പെട്ടെന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ആംബുലൻസിനെ കൊണ്ട് സാധിക്കും. അത് പറയാൻ കാരണം നമ്മുടെ റോഡുകളിൽ ഉള്ള തിരക്കുകൾ തന്നെയാണ്.
ആംബുലൻസ് വലിയ ശബ്ദം ഉണ്ടാക്കിയ വരികയാണെങ്കിൽ നമ്മുടെ ഡ്രൈവർമാർ എത്ര സ്പീഡിൽ പോവുകയാണെങ്കിലും ആംബുലൻസിന് വേണ്ടി വഴിയൊരുക്കി കൊടുക്കാറുണ്ട്. എന്നാൽ കിലോമീറ്റർ നീളത്തിൽ റോഡിൽ വാഹനത്തിന്റെ തിരക്ക് കാരണം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ് എങ്കിൽ ആംബുലൻസ് ശബ്ദമുണ്ടാക്കി വന്നാലും മറ്റു വാഹനങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല ഇപ്പോൾ അങ്ങനെത്തെ ഒരു തിരക്കിൽ പെട്ട ആംബുലൻസിനെ വഴിയൊരുക്കിയ ഒരു പോലീസുകാരനാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്.
ഈ സംഭവം നടക്കുന്നത് ഹൈദരാബാദിൽ ആയിരുന്നു അവിടത്തെ ഗരാഗത ജോലിയിൽ നിന്നിരുന്ന പോലീസുകാരൻ വൈകുന്നേരം ആറു മണിയായപ്പോൾ അവിടെ വൻ ഗതാഗതക്കുരുക്ക് അതും കിലോമീറ്ററുകളോളം നീളത്തിൽ. ആ സമയത്തായിരുന്നു ശബ്ദം ഉണ്ടാക്കി ആംബുലൻസ് വരുന്നത് ആ പോലീസുകാരൻ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ആംബുലൻസ് ഉണ്ടായിരുന്ന ആളുടെ ജീവൻ തന്നെ അപകടത്തിൽ ആകുമായിരുന്നു.
വഴിയൊരുക്കാൻ വേണ്ടി പോലീസുകാരൻ ഓടിയത് 2 കിലോമീറ്റർ ഓളം ദൂരെയായിരുന്നു. പോലീസുകാരൻ ആംബുലൻസിനു മുന്നിലൂടെ ഓടി മറ്റ് വാഹനങ്ങളുടെ സൈഡ് ഒതുക്കുകയായിരുന്നു. ആംബുലൻസിന് വഴിയൊരുക്കിയത് വണ്ടിയുടെ ഉള്ളിൽ ഇരുന്ന യുവാവ് തന്നെയാണ് ചിത്രീകരിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ എത്തിയതിനുശേഷം ആണ് പുറം ലോകം അറിയുന്നത് ഒരു ജീവൻ രക്ഷിക്കാൻ മുന്നിട്ട് ഇറങ്ങിയ നീ പോലീസുകാരനെ ഹൈദരാബാദ് പോലീസ് മേധാവി പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.