ഭയം തോന്നുന്ന മൃഗങ്ങളിൽ ഒന്നാണ് പുലി എന്ന് പറയുന്നത്. കാരണം മനുഷ്യരെ ഉപദ്രവിക്കുന്ന ഒരു മൃഗം ആണല്ലോ. മറ്റു മൃഗങ്ങളെക്കാൾ പുലിയുടെ ആക്രമണത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത്. പക്ഷേ ഇപ്പോൾ നമുക്ക് പുലികളോട് വളരെയധികം സ്നേഹം തോന്നുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ഗർഭിണി ആയിട്ടുള്ള ബ്രിഡ്നി എന്ന് പറയുന്ന ഒരു യുവതിയും ഒരു പുലിയും തമ്മിലുള്ള വീഡിയോയും എന്താണ് എന്നല്ലേ. ആ യുവതി എട്ടുമാസം ഗർഭിണിയായിരുന്നു അപ്പോൾ ആയിരുന്നു അവർക്കൊരു ആഗ്രഹം തോന്നിയത് മൃഗശാലയിലേക്ക് പോകണം എന്നുള്ളത്. അവിടെ ഒരുപാട് മൃഗങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ട ആകർഷണം എന്ന് പറയുന്നത് പുലികൾ തന്നെയായിരുന്നു.
എന്നാൽ അവിടുത്തെ ഒരു പ്രത്യേകത എന്നു പറയുന്നത് മനുഷ്യരെയും ഇതുപോലെ മൃഗങ്ങളെയും ഒരു ചില്ലുകൊണ്ട് വേർതിരിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. പൊതുവേ മൃഗങ്ങൾ മനുഷ്യർ വരുമ്പോൾ ശ്രദ്ധിക്കാറു പോലുമില്ല പക്ഷേ പതിവിന്റെ വിപരീതം ആയിട്ടാണ് അവിടെ നടന്നത്. ആ യുവതി ക്ലാസിന്റെ അടുത്തു വന്ന് നിന്നതും ഒരു പുലി വന്ന് അവരുടെ അടുത്തേക്ക് വരുന്നതും കണ്ടു.
അവരുടെ ശരീരത്ത് മുഖം ഒരുക്കുന്നത് പോലെ ഗ്ലാസിന്റെ മുകളിൽ പുലിമുഖം കൊണ്ട് ഉരയ്ക്കുകയായിരുന്നു. അത് കണ്ടവരെല്ലാം തന്നെ ഒരു നിമിഷം ഞെട്ടി പോവുകയായിരുന്നു. രണ്ടുവർഷത്തോളം പുലി തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കി കൂടെ കൊണ്ട് നടക്കും. ഈ വീഡിയോ കണ്ടതിനു ശേഷം വിദഗ്ധർ ആയിട്ടുള്ള ആളുകൾ പറയുന്നത് ആ യുവതി ഗർഭിണിയാണെന്ന് മനസ്സിലായിട്ടുണ്ടാകും. ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയിരിക്കുകയാണ്.