തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും പകരം വയ്ക്കാൻ തയ്യാറാക്കുന്നവരാണ് അമ്മമാർ. 14 വർഷത്തോളം തന്റെ കുഞ്ഞിനു വേണ്ടി കാത്തിരുന്ന അമ്മ വേദനകളെല്ലാം കടിച്ചമർത്തി പുളയുന്ന അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു രണ്ടുപേരിൽ ഒരാളുടെ ജീവൻ മാത്രമേ ഈ പ്രസവത്തോടെ ഉണ്ടാകും ഒരു നിമിഷം പോലും അമ്മ ആലോചിക്കാതെ പറഞ്ഞു എന്റെ ജീവൻ പോയാലും എന്റെ കുഞ്ഞിന്റെ ജീവൻ പോകരുത് എന്ന്.
14 വർഷത്തോളം ആ ഡോക്ടറുടെ ചികിത്സയിലായിരുന്നു ആശുപത്രി മറ്റാരെക്കാളും ആ സ്ത്രീക്ക് കുഞ്ഞുണ്ടാകണമെന്ന് മനസ്സാലെ ആ ഡോക്ടർ ആഗ്രഹിച്ചിരുന്നു അതുകൊണ്ടുതന്നെയാണ് അവരുടെ പ്രസവവേളയിൽ ഡോക്ടർ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ആ സ്ത്രീയുടെ കൂടെ ഉണ്ടായത്. ഡോക്ടറുടെ കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പലപ്പോഴും ദൈവത്തോട് ദേഷ്യം തോന്നിയിട്ടുള്ള പല സന്ദർഭങ്ങളും ഡോക്ടർമാരുടെജീവിതത്തിൽ ഉണ്ടായേക്കാം.
ഒരു കുഞ്ഞിന് വേണ്ടി എത്രയോ വേദനകൾ ആയിരുന്നു അമ്മ സഹിച്ചത്. പ്രസവത്തിനായി ഹോസ്പിറ്റലിൽ വന്ന എല്ലാവരും വലിയ സന്തോഷത്തിലും ആയിരുന്നു. എന്നാൽ പ്രസവത്തിന്റെ ഒടുവിൽ അമ്മയോ കുഞ്ഞോ ആരെങ്കിലും ഒരാൾ മാത്രമേ ജീവനോടെ ഉണ്ടാകും എന്ന് സത്യം മനസ്സിലാക്കിയ നിമിഷം ഡോക്ടറുടെ ചങ്ക് പിടയുകയായിരുന്നു. പക്ഷേ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ രക്ഷിക്കുക മാത്രമായിരുന്നു അപ്പോൾ ചിന്ത തന്റെ ജീവൻ പോകുന്നതിനെപ്പറ്റി അമ്മ ചിന്തിച്ചതേയില്ല.
പ്രസനത്തിന്റെ ഒടുവിൽ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു അമ്മയുടെ ജീവൻ നഷ്ടമായി. എന്നാൽ ഞാൻ കാത്തിരുന്ന ആ കുഞ്ഞിനെ ഒരു നോക്കു കാണുവാനുള്ള കുറച്ച് സമയം ദൈവം ആ സ്ത്രീക്ക് നൽകി കുഞ്ഞിനെ കണ്ണു നിറയെ കാണുകയും കുഞ്ഞിനെ ഒരു മുത്തം നൽകുകയും ചെയ്തതിനുശേഷം ആണ് അമ്മ മരണത്തിന് കീഴടങ്ങിയത്. ഡോക്ടർമാരുടെ എല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി ഒരു നിമിഷം ജീവൻ നൽകുന്ന ദൈവത്തോട് അവർക്ക് ദേഷ്യം തോന്നി. അമ്മമാർ അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് വേണ്ടി ഏത് അറ്റം വരെ പോകാനും അവർ തയ്യാറാകും.