ആ കുഞ്ഞിന്റെ സന്തോഷത്തോടെയുള്ള ചിരി കണ്ടാൽ അറിയാം മുൻപ് ഒരിക്കലും ഇതുപോലെ ഒരു സ്നേഹം അവന് കിട്ടിയിട്ടുണ്ടാവില്ല.

മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന മനുഷ്യന്റെ കഴിവ് എത്രയോ വലുതാണ് നമ്മളെല്ലാവരും അത് നല്ല രീതിയിൽ ഉപയോഗിക്കണം എന്ന് മാത്രം. നമുക്ക് അറിയാവുന്നവരെ മാത്രമല്ല ഈ ലോകത്ത് നമുക്ക് നേരിൽ അറിയാത്തവരെ കൂടി സ്നേഹിക്കാൻ കഴിയുന്നതാണ് ഏറ്റവും മഹത്തരം.

   

ഈ ഭൂമിയിൽ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്നവരെയും ആരോരുമില്ലാത്ത കഷ്ടപ്പെടുന്നവരുടെയും മനസ്സ് കാണാൻ സാധിക്കുന്നതും അവർക്ക് ഒരു നേരത്തെ സന്തോഷത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നതെല്ലാം വളരെ പുണ്യ പ്രവർത്തി തന്നെയാണ്. നമ്മുടെ ഒരു ചിരി ആയിരിക്കും ചിലപ്പോൾ അവർക്ക് വളരെയധികം സന്തോഷം നൽകുന്നത്. ഇവിടെ റോഡിൽ നിന്നുള്ള മനോഹരമായ കാഴ്ചയാണ് കാണുന്നത്. തെരുവിൽ അലിഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു കുഞ്ഞായിരുന്നു അവൻ.

കൊടുക്കാൻ ഒരു നല്ല വസ്ത്രം പോലും അവനില്ല. എന്നാൽ അവൻ അറിയുക പോലും ചെയ്യാത്ത ഒരു സ്ത്രീയാണ് അവനെ വിളിച്ച് സ്നേഹത്തോടെ സംസാരിക്കുന്നതും ചേർത്തുപിടിക്കുന്നതും അവനോട് സംസാരിക്കുന്നത് എല്ലാം. ആ യുവതിയോട് സംസാരിക്കുമ്പോൾ അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം എത്ര സന്തോഷമായിട്ടുള്ള നിമിഷങ്ങളിലൂടെയാണ് അവൻ കടന്നു പോകുന്നത് എന്ന്.

സ്നേഹത്തോടെയുള്ള അവരുടെ ഓരോ സ്പർശവും ചിലപ്പോൾ ജീവിതത്തിൽ അവനെ ലഭിച്ചിട്ടുണ്ടാവില്ല. അവന്റെ കൈയിൽ കുറച്ചു കാശ് കൂടി കൊടുത്താണ് ആ യുവതി അവനെ പറഞ്ഞുവിടുന്നത്. ഇതുപോലെ നമുക്ക് സ്നേഹിക്കാൻ കഴിയുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട് അവരെ കാണുകയും ഞാൻ പകർന്നു നൽകുകയും ആണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്. എങ്കിൽ മാത്രമേ നമ്മൾ മനുഷ്യർ ആകു.

Leave a Reply

Your email address will not be published. Required fields are marked *