സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിവാഹം എന്ന് പറയുന്നത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് താൻ ജനിച്ചുവളർന്ന ഒരു വീട്ടിൽ നിന്നും വേർപിരിഞ്ഞു മറ്റൊരു വീട്ടിലേക്ക് അവർ ബാക്കിയുള്ള ജീവിതം ജീവിക്കാൻ പോകുന്നു. ഇത്രയും കാലം സ്നേഹിച്ച ഉറ്റവരെയും ഉടയവരെയും വിട്ട് മറ്റൊരു വീട്ടിലേക്ക് അതിന്റെ വേർപാടിന്റെ വേദന അനുഭവിക്കാത്ത സ്ത്രീകൾ ആരും തന്നെ ഉണ്ടാകില്ല.
എന്നാൽ അവരെ പോലെ തന്നെ വേദന അനുഭവിക്കുന്ന മറ്റു പലരും ആ വീട്ടിൽ ഉണ്ടാകും അച്ഛനും അമ്മയും സഹോദരങ്ങളും. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം അതൊന്ന് വേറെ തന്നെയാണ്. എത്രയെല്ലാം തല്ലു കൂടിയാലും വഴക്ക് പറഞ്ഞു പിരിഞ്ഞിരുന്നാലും ഒടുവിൽ വീണ്ടും അടുക്കുമ്പോൾ അവർക്കിടയിലെ സ്നേഹം കൂടുകയല്ലാതെ ഒരു തരി പോലും കുറയുകയില്ല.
ഇവിടെ തന്നെ ചേച്ചിയെ പിരിയാൻ കഴിയാത്ത കെട്ടിപ്പിടിച്ച് കഴിയുന്ന അനിയനെ കാണുമ്പോൾ നമ്മുടെയും കണ്ണുകൾ നിറഞ്ഞു പോകും. അവനെ ചേച്ചി മാത്രമായിരുന്നില്ല അമ്മയുടെ സ്നേഹം കൂടിയായിരുന്നു ചേച്ചി. ചേച്ചി പോവല്ലേ എന്ന് പറഞ്ഞു കരയുന്ന കുഞ്ഞിനെ കണ്ടു ആ കല്യാണ പന്തലിലെ എത്രയോ ആളുകളാണ് കരയുന്നത്.
തന്നെ കെട്ടിപ്പിടിച്ച് കരയുന്നോ ഞാൻ പെട്ടെന്ന് പോയിട്ട് വരാം എന്നെല്ലാം പറഞ്ഞു അവനെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അവൻ ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുകയാണ്. തന്റെ ചേച്ചിയോടുള്ള അവന്റെ സ്നേഹം എത്രയോ വലുതാണ്. സഹോദരങ്ങളെ ഏറെ സ്നേഹിക്കുന്ന എല്ലാവർക്കും ഇത് കാണുമ്പോൾ ആ വേർപാടിന്റെ വേദന തീർച്ചയായും അറിയാൻ സാധിക്കും. ഓരോ കല്യാണവീടുകളിലും ഇതുപോലെയുള്ള സഹോദര സ്നേഹം കാണുമ്പോഴെല്ലാം നമ്മുടെ സഹോദരങ്ങളെയും ഏറെ സ്നേഹിക്കുക.