കാഴ്ചയില്ലാത്ത അച്ഛനെയും അമ്മയെയും തിരക്കുള്ള റോഡിലൂടെ സുരക്ഷിതമായി കൊണ്ടുപോകുന്ന കുഞ്ഞിനെ കണ്ടോ

നമ്മളെല്ലാവരും ജനിച്ച് വളർന്ന വലുതാകുന്നത് വരെ നമുക്ക് വഴികാട്ടിയാകുന്നത് നമ്മുടെ അച്ഛനും അമ്മയും ആയിരിക്കും ശരിയാണെന്നും തെറ്റാണെന്നും നേർവഴി ഏതാണെന്നും എല്ലാം നമുക്ക് പഠിപ്പിച്ചു തരുന്നത് അച്ഛനും അമ്മയും ആയിരിക്കും. കാരണം നമ്മൾ വന്നിരിക്കുന്ന പുതിയ ലോകത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നത് അവർ മാത്രമായിരിക്കും.

   

എന്നാൽ കണ്ണ് കാണാത്ത മാതാപിതാക്കൾക്ക് എങ്ങനെയാണ് ഇതെല്ലാം തന്നെ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കുക. പക്ഷേ അവരെ ഒരാപത്തും കൂടാതെ നേർവഴിക്ക് നടത്തുവാൻ സാധിക്കുന്ന ഒരു കുഞ്ഞുമോളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇവിടെ നമ്മൾ കാണുന്നത് വേറിട്ട ഒരു കാഴ്ചയാണ്.

നീ അച്ഛനെയും അമ്മയുടെയും കുട്ടിയുടെയും റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ എല്ലാവർക്കും മനസ്സിലാകും. കാഴ്ച ശക്തിയില്ലാത്ത അച്ഛനെയും അമ്മയെയും തിരക്കുപിടിച്ച റോഡിലൂടെ ഒരു അബദ്ധം വരാതെ സുരക്ഷിതമായി നേർപാതയിലൂടെ കൊണ്ടുപോവുകയാണ് ആ കുഞ്ഞ്.

ഇതുപോലെ ഒരു കാഴ്ച കാണുമ്പോൾ നമുക്ക് സങ്കടം ആവുമെങ്കിലും എത്ര ചെറുപ്രായത്തിൽ തന്നെ എത്ര ഉത്തരവാദിത്വത്തോട് കൂടിയാണ് തന്റെ അച്ഛനെയും അമ്മയെയും ആ കുഞ്ഞു നോക്കുന്നത് എന്ന് കണ്ടോ. ആ കുഞ്ഞിനെ ഓർത്ത് വലിയ അഭിമാനമാണ് തോന്നുന്നത്. അച്ഛനും അമ്മയ്ക്കും ഭയപ്പെടേണ്ട ഒരു കാര്യം പോലും ഇല്ല. ഇതുപോലെ തങ്ങളെ സംരക്ഷിക്കുന്ന ഒരു മകളെ ആണല്ലോ അവർക്ക് കിട്ടിയത്. ഇതിലും വലിയ ഭാഗ്യമാണ് അച്ചനമ്മമാർക്ക് വേറെയുണ്ടോ.

Leave a Reply

Your email address will not be published. Required fields are marked *