ചെറിയ വയസ്സിൽ തന്നെ തന്റെ ഉറ്റവരെയും ഉടയവരെയും വിട്ട് മറ്റൊരു ദേശത്ത് നല്ലൊരു ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പ്രവാസികൾ ഉള്ള നാടാണ് നമ്മുടെ കേരളം. ഓരോ പ്രവാസികളും എത്ര തന്നെ കഷ്ടതകൾ അനുഭവിച്ചാലും അതൊന്നും ആരോടും പറയാതെ മറ്റുള്ളവരുടെ മുൻപിൽ എപ്പോഴും ചിരിച്ചു സന്തോഷിച്ചു നിൽക്കുകയാണ് അവർ പലരും ചെയ്യാറുള്ളത്. വീട്ടിൽ നിന്നും പോയി കുറെ വർഷങ്ങൾക്കുശേഷം വീട്ടിലേക്ക് തിരികെ വരുമ്പോൾ അതിലേറെ സന്തോഷിക്കുന്നത് മാതാപിതാക്കൾ തന്നെയായിരിക്കും.
പലപ്പോഴും ഇത്തരത്തിൽ വിദേശത്തുനിന്നുംഅച്ഛനും അമ്മയ്ക്കും സർപ്രൈസുമായി എത്തുന്ന മക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ധാരാളം വൈറലായി മാറാറുണ്ട്. എന്നാൽ ഇതുപോലെ ഒരു സർപ്രൈസ് ആദ്യമായ്. തന്റെ മകനെ കാണാനും മകനു സർപ്രൈസ് കൊടുക്കാനും ഉമ്മ തന്നെ അവന്റെ ജോലി സ്ഥലത്തേക്ക് വിമാനം കയറി തന്റെ മകൻ ജോലി ചെയ്യുന്നത് ഒരു സൂപ്പർ മാർക്കറ്റിൽ ആയിരുന്നു.
ഇതുപോലൊരു സർപ്രൈസ് ആ മകൻ ഒട്ടും തന്നെ പ്രതീക്ഷിച്ചു കാണില്ല. ആ ഉമ്മ സൂപ്പർമാർക്കറ്റിൽ നിന്നും കുറച്ച് സാധനങ്ങൾ വാങ്ങി ബില്ല് ചെയ്യുന്നതിന് വേണ്ടി മകന്റെ കയ്യിൽ ഏൽപ്പിച്ചു മകൻ ബില്ല് ചെയ്തു ആ സ്ത്രീയെ നോക്കിയപ്പോൾ ആദ്യം എന്തൊക്കെയോ സംശയം തോന്നി എങ്കിലും മുഖത്ത് പർദ്ദ ഇട്ടതുകൊണ്ട് തന്നെ പെട്ടെന്ന് ആളെ മനസ്സിലാക്കാൻ സാധിച്ചില്ല .
എന്നാൽ തന്റെ മുൻപിൽ നിൽക്കുന്നത് തന്നെ ഉമ്മയാണ് എന്ന് പിന്നീട് മകൻ മനസ്സിലാക്കുകയും ഉമ്മയെ വന്നു കെട്ടിപ്പിടിക്കുകയും ചെയ്യുന്ന കാഴ്ച ആരുടെയും കണ്ണ് നിറച്ചു കളയും. സ്വന്തം കണ്ണുകളെ പോലും ആ മകന് വിശ്വസിക്കാൻ സാധിച്ചില്ല. ഈ ഉമ്മയും മകനും തമ്മിലുള്ള സ്നേഹം എത്രത്തോളം ആണെന്ന് ഇതിലും വലിയ തെളിവ് വേറെ വേണോ. ഉമ്മ സൂപ്പറാ എന്ന് എല്ലാവരും സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്തു.