നമ്മുടെ അമ്മമാർ പലപ്പോഴും ഒരു സൂപ്പർ പവർ ഉള്ള ആളുകളായി മാറുന്ന സന്ദർഭങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ. പലപ്പോഴും പ്രത്യേകിച്ച് ധൈര്യം ഒന്നുമില്ലാതെ സമൂഹത്തിൽ പലപ്പോഴും പേടിച്ച് ഒന്നും ആരോടും തുറന്നു പോലും പറയാൻ സാധിക്കാതെ നിൽക്കുന്ന നമ്മുടെ അമ്മമാർ പല സന്ദർഭങ്ങളിലും നമ്മൾ വിചാരിക്കാത്ത രീതിയിൽ പ്രതികരണങ്ങളും പ്രവർത്തികളും ചെയ്യുന്നത് കണ്ണ് നിങ്ങൾ ഞെട്ടി പോയിട്ടുണ്ടോ.
നമുക്കെന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ ആയിരിക്കും അമ്മമാർ ഇതുപോലെ ഒരു സൂപ്പർ പവർ ഉള്ള ആളുകൾ ആയി മാറാറുള്ളത്. അവരപ്പോൾ ചെയ്യുന്ന പ്രവർത്തികൾ കണ്ടാൽ ശരിക്കും നമ്മൾ ഞെട്ടി പോവുക തന്നെ ചെയ്യും. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അമ്മ ചെയ്ത ഒരു സാഹസിക പ്രവർത്തിയാണ് വൈറലാകുന്നത്. റോഡിലൂടെ നടന്നു പോയിക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു റോഡിൽ കണ്ട ഡ്രൈനേജ് കുഴിയിലേക്ക് തന്നെ മകൻ വീണു പോകുന്നത് അമ്മ കണ്ടത്.
പെട്ടെന്ന് ആളുകളെ വിളിച്ചു കൂട്ടാനോ സഹായത്തിനായി എവിടെയെങ്കിലും ഓടി നോക്കാനോ അമ്മയ്ക്ക് സാധിച്ചില്ല. അതിനുള്ള സാവകാശം ഒന്നും ഉണ്ടായില്ല. അത്രയും ഭാരമുള്ള അഴുക്ക് ചാലിന്റെ മൂടിയെടുത്ത് അമ്മ വലിച്ചെറിയുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നും സ്വാഭാവികം ആയിട്ടുള്ള നിലയിൽ നമുക്ക് അതൊന്ന് പൊക്കാൻ പോലും ശരിക്കും സാധിക്കില്ല.
തുടർന്ന് ആ കുഴിയിലേക്ക് തന്നെ പകുതി ശരീരം വരെ കടത്തിയാണ് അമ്മ കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്. അമ്മയുടെ പ്രവർത്തി കണ്ട് അടുത്തുള്ള മറ്റൊരു സ്ത്രീ ഓടിവന്ന് സഹായിക്കാൻ വരുന്നതും നമുക്ക് വീഡിയോയിൽ കാണാം. ആ നേരിട്ട് അമ്മയ്ക്ക് വന്ന ധൈര്യവും ശക്തിയും നമുക്ക് വിശ്വസിക്കാൻ പോലും സാധിക്കില്ല. അമ്മമാർ എപ്പോഴും സൂപ്പർ ഹീറോയിൻ തന്നെ.