നമ്മളെല്ലാവരും സാമൂഹിക ജീവികളാണ് ഈ സമൂഹത്തിനോട് നമുക്കെല്ലാവർക്കും ഒരു ഉത്തരവാദിത്തമുണ്ട്. അതുപോലെ തന്നെ ഈ സമൂഹത്തിൽ നമ്മൾ ചില സന്ദർഭങ്ങളിൽ പാലിക്കേണ്ട ചില മര്യാദകളും ഉണ്ട് എന്നാൽ നമ്മളിൽ എത്രപേർ അത്തരം മര്യാദകൾ പാലിക്കാറുണ്ട്. വീടുകളിൽ മാത്രമല്ല പൊതുസ്ഥലങ്ങളിൽ ആയാലും നമ്മൾ പാലിക്കേണ്ട മര്യാദകൾ പാലിച്ചില്ല എങ്കിൽ എത്ര പഠിപ്പ് ഉണ്ടായിട്ടും ഒരു യാതൊരു കാര്യവുമില്ല.
അത് പഠിപ്പിച്ചു തരുവാൻ ചില വ്യക്തികൾ ഇതുപോലെ നമ്മൾ അറിയാതെ തന്നെ നമ്മുടെ മുൻപിൽ കാണും. ഈ വീഡിയോ കാണുന്ന എല്ലാവരും തന്നെ ഇനി ആ മര്യാദകളെ പറ്റി ചിന്തിക്കും. വീഡിയോയിൽ കാണുന്നത് ഒരു വീടാണ് അല്ലെങ്കിൽ ഒരു സ്ഥാപനമാണ് എന്നൊന്നും അറിയില്ല.
അതിലേക്ക് കയറി വരുന്ന എല്ലാവരും തന്നെ എല്ലാം ചെരുപ്പുകൾ എല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു പോവുകയാണ് എന്നാൽ ആ കുട്ടിയോട് ആരും പറയാതെ തന്നെ ആ ചെരുപ്പുകൾ എല്ലാം അവൻ കൃത്യ സ്ഥാനത്ത് അറേഞ്ച് ചെയ്തു വയ്ക്കുകയാണ്. അവൻ ഒന്നും പ്രതീക്ഷിച്ചില്ല അത് ചെയ്യുന്നത് എന്നാൽ നമ്മൾ കണ്ടു പഠിക്കണം ആ കുട്ടിയുടെ പ്രവർത്തി.
സ്ഥലത്തേക്ക് കയറി ചെല്ലുമ്പോൾ ആദ്യം പാലിക്കേണ്ടതായ മര്യാദ നമ്മുടെ ചെരുപ്പുകൾ കൃത്യ സ്ഥാനത്ത് വയ്ക്കണം എന്നുള്ളത്. അവൻ എവിടെയെങ്കിലും വലിയ സ്കൂളുകളിൽ ഒന്നും ചിലപ്പോൾ പഠിക്കുന്നില്ല ആയിരിക്കാം എങ്കിലും ചെറിയവരിൽ നിന്നും നമ്മൾ പഠിക്കേണ്ട ഒരുപാട് പാഠങ്ങൾ ഉണ്ട് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.