ദൈവതുല്യനായ മനുഷ്യൻ തന്നെ അതിൽ കൂടുതലായി ഒന്നും അദ്ദേഹത്തെ വിളിക്കാൻ ആവില്ല. ചങ്കിടിപ്പോടെ അല്ലാതെ കാണാൻ ആകില്ല ഈ വീഡിയോ.

തെരുവനായികളുടെ ആക്രമണം ഇപ്പോൾ സമൂഹത്തിൽ കൂടി വരുകയാണല്ലോ. എത്രയോ ചെറിയ സ്കൂൾ കുട്ടികളെയാണ് തെരുവ് നായ്ക്കൾ കടിച്ച് വലിയ അപകടങ്ങൾ ഉണ്ടായത്. ഇപ്പോൾ റോഡിലേക്ക് ഇറങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം കൂടിയാണ്. അത്തരത്തിൽ തിരുവിതായ കളിക്കാൻ വന്ന ഒരു കുട്ടിയെ ദൈവത്തെ പോലെ വന്ന യുവാവ് രക്ഷിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ആണ് തന്റെ ജീവൻ പോലും നോക്കാതെ അയാൾ രക്ഷിച്ചത്.

   

ഏതൊരാളുടെയും ചങ്കോന്ന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ. അമ്മയും കുഞ്ഞും നടന്നു പോകുന്ന വഴിയിലാണ് സംഭവം പോകുന്ന വഴിയിൽ അപ്രതീക്ഷിതമായി അമ്മയ്ക്കും കുഞ്ഞിനും നേരെ തെരുവുനായ പാഞ്ഞു വരികയായിരുന്നു. സ്വയ രക്ഷയ്ക്ക് പുറമേ അമ്മയ്ക്ക് കുഞ്ഞിനെ കൂടി രക്ഷിക്കാൻ ബുദ്ധിമുട്ടുന്ന കാഴ്ച വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നായയുടെ അക്രമണം ആ പിഞ്ചോമനയിലേക്ക് നീങ്ങുകയായിരുന്നു രണ്ടുവയസ്സുകാരിയുടെ ജീവൻ പോലും നഷ്ടപ്പെടും എന്ന അവസ്ഥയിലാണ് യുവാവ് ഓടിയെത്തിയത്.

തെരുവനായിയുടെ ആക്രമണത്തിൽ നിലത്തുനിന്ന് അമ്മയുടെ അരികിൽ നിന്ന് പെട്ടെന്ന് യുവാവ് കുഞ്ഞിനെ കൈപിടിയിലൊരുക്കി. പിന്നീട് പോരാട്ടം ആയിരുന്നു കുഞ്ഞിനെ കിട്ടാതെ വന്നപ്പോൾ യുവാവിനെ നായ ആക്രമിക്കുകയായിരുന്നു. അപ്പോഴും കുഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമായിരുന്നു ഒടുവിൽ അക്രമണം കടുത്തപ്പോൾ കുഞ്ഞിനെ തൊട്ടടുത്ത് കിടന്ന കാറിന്റെ മുകളിൽ സുരക്ഷിതമായി ഇരുത്തിയ ശേഷം നായയോട് പോരാടാൻ ശ്രമിക്കുകയും നായയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ യുവാവും കാറിന്റെ മുകളിൽ കയറുന്നതും വീഡിയോയിൽ കാണാം.

ഏതൊരാളുടെയും ചങ്ക് ഒരു നിമിഷം പിടഞ്ഞു പോകും യുവാവിന്റെ സമയോചിതമായ ഇടപെടലിൽ പിഞ്ചോമനയുടെ ജീവനാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. അല്ലെങ്കിൽ ആ പൊന്നു മോളെ നായ വലിച്ച് കീറിയേനെ. സ്വന്തം ജീവൻ പോലും അപകടത്തിലാണ് എന്നറിഞ്ഞിട്ടും ഒരു പോറൽ പോലും കുഞ്ഞിന് പറ്റാതെ ആ യുവാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *