മരണത്തിലേക്ക് അടുക്കുന്നതിന്റെ അവസാന നിമിഷങ്ങളിൽ തന്റെ പ്രിയപ്പെട്ടവന് വേണ്ടി ഭാര്യ ചെയ്തുകൊടുത്തത് കണ്ടോ.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകളുടെ കണ്ണ് നനയിച്ച ഒരു വീഡിയോ ആണിത്. എന്നാൽ പലരുടെയും കണ്ണ് നിറഞ്ഞത് സങ്കടം കൊണ്ട് മാത്രമായിരുന്നില്ല മനസ്സ് നിറഞ്ഞ സന്തോഷം കൊണ്ട് കൂടിയായിരുന്നു. നമ്മൾ മനുഷ്യർ അങ്ങനെയാണ് പലപ്പോഴും ഒരുപാട് സന്തോഷം വരുമ്പോഴും നമ്മുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരിക്കും.

   

വയസ്സായി സുഖമില്ലാതെ കിടക്കുന്ന തന്റെ ഭർത്താവിനെ കെട്ടിപ്പിടിച്ചുകൊണ്ട് നെഞ്ചോട് ചേർത്ത് പാട്ടുപാടി കൊടുക്കുകയാണ് ഈ ഭാര്യ. സ്വന്തം മകൾ തന്നെയായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ദമ്പതികൾ അവരുടെ ഇത്രയും നാളത്തെ ജീവിതകാലത്തിൽ എങ്ങനെയായിരിക്കും ജീവിച്ചിട്ടുണ്ടാവുക .

എന്നതിനെ ഇതിലും വലിയൊരു തെളിവ് വേറെ കൊടുക്കാൻ ഉണ്ടോ. പറ്റിയ ജീവിതത്തിന് യാതൊരു വിലയും കൽപ്പിക്കാതെ ചെറിയ ഒരു വഴക്കിന്റെ പേരിൽ എല്ലാം ബന്ധം ഉപേക്ഷിച്ചു പോകുന്ന പലർക്കും ഇതൊരു വലിയ പാഠം തന്നെയാണ്. തന്റെ അവസാന നിമിഷങ്ങളിലും നെഞ്ചോട് ചേർത്ത് പിടിച്ചാണ് അമ്മ കിടന്നത്.

മരണം എന്ന് പറയുന്ന ഭീകരമായ അവസ്ഥയെ ഒരു പാട്ടു കൊണ്ട് അമ്മ അലിയിച്ച് കളയുന്നു. ഇതുപോലെ ഒരു കാഴ്ച കാണുവാൻ സാധിച്ചു നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്. അച്ഛനെയും അമ്മയുടെയും കൂടെ ജീവിച്ചതിനേക്കാൾ ഒരുപാട് വർഷമാണ് അമ്മ ആ ഭർത്താവിന്റെ കൂടെ ജീവിച്ചത്. അവരുടെ സ്നേഹബന്ധത്തിനു മുൻപിൽ പകരം വയ്ക്കാൻ മറ്റൊന്നും തന്നെയില്ല.

Leave a Reply

Your email address will not be published. Required fields are marked *