കേരളക്കര മുഴുവൻ ചങ്കിടിപ്പോടെ കണ്ട ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വേഗത്തിൽ വരുന്ന ബസിനു മുന്നിലേക്ക് ഓടിവരുന്ന കുഞ്ഞുമകൾ ഉടനെ തന്നെ ബസ് ഡ്രൈവർ ചെയ്തത് കണ്ടോ അത് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ. ഷോപ്പിങ്ങിന് വേണ്ടി എത്തിയതായിരുന്നു ആ മാതാപിതാക്കളും ചെറിയ മോളും.
ഷോപ്പിംഗ് കഴിഞ്ഞതിനുശേഷം കടയുടെ മുൻപിൽ പാർക്ക് ചെയ്ത വണ്ടിയിലേക്ക് കയറാനായി എത്തിയതായിരുന്നു അവർ പെട്ടെന്നായിരുന്നു കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടം റോഡിലേക്ക് ഉരുണ്ടുപോയത്. അവൾ വണ്ടി ഒന്നും ശ്രദ്ധിക്കാതെ റോഡിലേക്ക് ഓടി വരികയായിരുന്നു. അതിന് പിന്നാലെ ആയിരുന്നു കെഎസ്ആർടിസി ബസിന്റെ മുന്നിൽ പെട്ടത്.
ഓടി റോഡിലേക്ക് കയറുന്ന പൊന്നോമനയെ കണ്ട് പെട്ടെന്ന് വണ്ടി നിർത്തുകയായിരുന്നു ഡ്രൈവർ. അതിന്റെ ഒപ്പം പിറകെ എത്തിയ മറ്റ് വാഹനങ്ങൾ ബസ്സിനെ ഓവർടേക്ക് ചെയ്യാതിരിക്കാനുള്ള എല്ലാ മുൻകരുതലും കെഎസ്ആർടിസി ബസ് ഡ്രൈവർ ചെയ്തു. ഇതോടെ ഓടിയെത്തിയ മാതാപിതാക്കൾ കുഞ്ഞിനെ സുരക്ഷിതമായി റോഡിൽ നിന്നും രക്ഷിക്കുകയും ചെയ്തു.
കടയിൽ സ്ഥാപിച്ചാൽ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങളെല്ലാം പകർത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി ആളുകളാണ് ബസ് ഡ്രൈവർക്ക് കയ്യടികളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് ആ കുഞ്ഞിന്റെ ജീവൻ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. കുട്ടികളുള്ള മാതാപിതാക്കൾ കുട്ടികളെയും കൊണ്ട് പുറത്തു പോകുമ്പോൾ അവരെ വളരെയധികം ശ്രദ്ധിക്കണമെന്നും ഈ വീഡിയോ ഓർമ്മപ്പെടുത്തുന്നു.