ഒരേ പാത്രത്തിൽ നിന്നും ഒന്നിച്ച് ഭക്ഷണം കഴിച്ച് മൈനയും മനുഷ്യനും വൈറലായി. നിങ്ങളും കണ്ടു നോക്കൂ.

ഒരേ പാത്രത്തിൽ നിന്നും ഒന്നിച്ച ഭക്ഷണം കഴിച്ച് മൈനയും മനുഷ്യനും വൈറലായി വീഡിയോ. പക്ഷികൾക്കും മൃഗങ്ങൾക്കും എല്ലാം മനുഷ്യരോട് സ്നേഹം കാണിക്കുന്നത് പല വീഡിയോകളിലും ആയി നമ്മൾ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു മൈനയുടെയും മനുഷ്യന്റെയും സ്നേഹത്തിന്റെ വീഡിയോ ആണ് ഹൃദയമാകുന്നത്.

   

തന്റെ അച്ഛൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആ പത്രത്തിൽ നിന്നും ഒരു മൈന അടുത്ത് വന്നിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത് വീഡിയോ പങ്കുവെച്ച് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ കഴിയും ഇത് വളർത്തുന്ന മൈന അല്ലെന്ന്.

കാരണ അയാൾ പുറത്ത് ഉള്ള ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹം കഴിക്കുന്നതിന്റെ അടുത്ത് കാലി ആയിട്ടുള്ള ടേബിളുകൾ നമുക്ക് കാണാം. അദ്ദേഹത്തിന്റെ മറുവശത്ത് ഇരുന്നാണ് യാതൊരു ഭയവും കൂടാതെ ആ മൈനയും ആഹാരം കഴിക്കുന്നത്.

അദ്ദേഹം ആ മൈനക്ക് കഴിക്കാൻ ഭക്ഷണം വെച്ചു കൊടുക്കുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാക്കുന്നുണ്ട് അദ്ദേഹം നൽകുന്ന ഭക്ഷണം ഒരു പേടിയും കൂടാതെയാണ് ആ പാത്രത്തിൽ നിന്നും പക്ഷി കഴിക്കുന്നത്. വീഡിയോ പുറത്തുവന്ന നിമിഷ നേരം കൊണ്ടാണ് അദ്ദേഹത്തിന്റെയും മൈനയുടെയും സഹകരണത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *