മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കിടയിലും സഹോദര ബന്ധങ്ങൾ വളരെ ദൃഢമാണ്. ഈമാനുകൾ തമ്മിലുള്ള സ്നേഹബന്ധം കണ്ടു നോക്കൂ.

മനുഷ്യർ തമ്മിലുള്ള സഹോദര ബന്ധത്തിന്റെ നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ ഇവിടെ ഇതാ മാനുകൾ തമ്മിലുള്ള സഹോദര ബന്ധത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്. വിശന്നു വലഞ്ഞ കടയിലേക്ക് കയറിവന്ന മാനിനെ അയാൾ ഭക്ഷണം കൊടുത്തു കാരണം അത് ടൂറിസം സീസൺ ഇല്ലാത്ത സമയമായിരുന്നു.

   

അയാളെ പോലെ തന്നെ ടൂറിസ്റ്റുകൾ വരുമ്പോൾ വളരെ നല്ല രീതിയിൽ ഭക്ഷണം കഴിക്കുകയും അവരുടെ കാര്യങ്ങൾ എല്ലാം തന്നെ കൃത്യമായി നടക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ആരും വരാത്തതുകൊണ്ട് പട്ടിണി കിടന്ന ആ മാനിനെ ദയനീയമായി കടക്കാരനെ നോക്കിയപ്പോൾ തന്നെ ആരും പറയാതെ അയാൾക്ക് മനസ്സിലായി ഭക്ഷണത്തിനു വേണ്ടിയാണ് തന്റെ മുൻപിൽ വന്നു നിൽക്കുന്നത് എന്ന്.

അയാൾ കൊടുത്ത ഭക്ഷണം എല്ലാം നല്ലതുപോലെ കഴിച്ചതിനുശേഷം തിരികെ പോയി. പക്ഷേ അതിനുശേഷം ആയിരുന്നു അയാൾ ഞെട്ടുന്ന സംഭവം നടന്നത്. നേരത്തെ കടയിൽ വന്ന അതേ മാൻ തന്നെ വീണ്ടും വന്നിരിക്കുന്നു. എന്തോ അസ്വാഭാവികത കണ്ട അയാൾ അവിടെനിന്നും ഇറങ്ങിപ്പുറത്തേക്ക് നോക്കി അപ്പോഴാണ് കൂടെ വന്ന മൂന്ന് മാനുകളെ അയാൾ കണ്ടത്.

എനിക്ക് ഭക്ഷണം നൽകിയത് പോലെ തന്നെ ഇവർക്കും ഭക്ഷണം നൽകുമോ എന്ന ചോദ്യം ആ മാനിന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു. ഉടനെ തന്നെ അയാൾ ഭക്ഷണം നൽകുകയും ചെയ്തു. തനിക്ക് ഭക്ഷണം ലഭിച്ചത് പോലെ തന്നെ വിശന്നിരിക്കുന്ന തന്റെ സഹോദരങ്ങൾക്കും ഭക്ഷണം കൊടുക്കണം എന്നുള്ള മാനിന്റെ ചിന്ത എല്ലാവരെയും വളരെയധികം വിഷമിപ്പിക്കുന്നതായിരുന്നു. ഇതുപോലെ ഒരു കാഴ്ച കാണാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു അയാൾക്ക്.

Leave a Reply

Your email address will not be published. Required fields are marked *