നിങ്ങൾ എന്തു വേണമെങ്കിലും പറഞ്ഞു കൊള്ളൂ എന്റെ കുട്ടിക്ക് ഒരു ജീവിതം ആകാതെ ഇതൊന്നും വീതം വയ്ക്കുവാൻ ഞാൻ സമ്മതിക്കില്ല. മോളെ ഗീതേ നീയും ഇവരുടെ കൂടെ കൂടിയോ. അത് പിന്നെ അമ്മയെ സൂര്യേട്ടൻ പറയുമ്പോൾ ഞാൻ എന്ത് ചെയ്യാനാ ഞങ്ങൾക്കെല്ലാം കുടുംബവും കുട്ടികളുമായില്ലേ അപ്പോൾ ഞങ്ങൾക്കും ചെലവുകളും ഉണ്ടല്ലോ. നിങ്ങൾക്ക് കുട്ടികളും കുടുംബമായി എന്ന് അപ്പോൾ എന്റെ വിധി എന്റെ കാര്യമോ പത്തൊമ്പതാമത്തെ അവന്റെ വയസ്സിൽ അച്ഛൻ മരണപ്പെട്ടതിനുശേഷം ഈ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുത്തു. നിങ്ങളെയെല്ലാം പഠിപ്പിച്ചു വലിയ നിലയിൽ എത്തിച്ചു നിന്റെ വിവാഹം ഗംഭീരമായിട്ടല്ലേ അവൻ നടത്തിയത്.
അതിനുശേഷമുള്ള ചെലവുകളോ എല്ലാം ചെയ്തു പെങ്ങളുടെ കല്യാണം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴേക്കും നിങ്ങൾ രണ്ടുപേരും കല്യാണം കഴിച്ചില്ലേ ഒരു ചേട്ടൻ മുതിർന്നു നിൽക്കുന്നുണ്ട് എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അമ്മിണിയമ്മ ദേഷ്യം വന്ന് പറഞ്ഞു തുടങ്ങി. നിങ്ങളുടെ പഠിപ്പിനെല്ലാം തന്നെ എത്ര പൈസയാണ് അവൻ മുടക്കിയത് എന്ന് അറിയാമോ എന്നിട്ട് അവൻ ഒരു ജീവിതം ഉണ്ടാക്കി കൊടുക്കുക എന്നല്ല ഈ സ്വത്തു മുഴുവൻ വീതം വെച്ച് കിട്ടുകയാണ് അവർക്കൊക്കെ വേണ്ടത്. ഞങ്ങൾ എപ്പോഴെങ്കിലും പറഞ്ഞോ എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് വേണ്ടി ചെയ്തു തരാൻ ഈ വീടിന്റെ പറമ്പിൽ നിന്ന് കിട്ടുന്ന ആദായത്തിന്റെ കണക്ക് ചോദിച്ച് ഞങ്ങൾ ആരും ഇതുവരെ വന്നിട്ടില്ലല്ലോ എല്ലാം ചേട്ടൻ തന്നെയല്ലേ നോക്കാറുള്ളത്.
ചേട്ടനോട് വിവാഹം കഴിക്കണ്ട എന്ന് ഞങ്ങൾ പറഞ്ഞു ഇല്ലല്ലോ. മടി മക്കളെ നിങ്ങൾ പറഞ്ഞെടുത്തോളം മതി നീ പോയി എന്റെ റൂമിലുള്ള അ ടയറി എടുത്തു കൊണ്ടുവാ. ഡയറി തുടർന്ന് അമ്മിണി അമ്മ പറഞ്ഞു തുടങ്ങി ഇത് അച്ഛന്റെ മരണശേഷം ഇവൻ നിങ്ങൾക്ക് വേണ്ടി നടത്തിയതിന്റെയും ഈ വീട്ടിൽ നടത്തിയ ചെലവുകളുടെയും എല്ലാം കണക്കാണ് ഇവൻ എടുത്തു വയ്ക്കേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ എടുത്തുവെച്ചത് എത്രയോ നന്നായി അവൻ ചെലവാക്കിയ മുഴുവൻ പൈസയും നിങ്ങളെല്ലാവരും ചേർന്ന് അവനു കൊടുക്കുകയാണെങ്കിൽ ഈ വീടിന്റെ ആധായത്തിൽ അവൻ പറ്റിയ എല്ലാ പൈസയും ഈ നിമിഷം അവൻ നിങ്ങൾക്ക് തിരിച്ചു തരും .
എന്നിട്ട് ഈ വീടിന്റെ ഭാഗം നമുക്ക് നോക്കാം. അതെന്ത് ന്യായമാണ് അമ്മേ. നിങ്ങൾ പറഞ്ഞതെല്ലാം ന്യായമാണെങ്കിൽ ഇത് എന്റെ ന്യായം പിന്നെ നിങ്ങളെ പറഞ്ഞു തല്ലു പിടിക്കുന്ന ഈ വസ്തുക്കളെല്ലാം എന്റെ ഭർത്താവ് എന്റെ പേരിൽ എഴുതിവെച്ചതാണ് അത് എങ്ങനെ വീതം വയ്ക്കണമെന്ന് എനിക്കറിയാം നിങ്ങൾക്ക് കേസുകൊടുക്കണമെങ്കിൽ കൊടുക്കാം അതല്ല നേരിടാൻ ഞാൻ തയ്യാറാണ്. നിങ്ങളെപ്പോലെ തന്നെയാണ് എനിക്ക് അവനും അവനെ ഒരിക്കലും ഒരു നേർച്ച കോഴിയായി നിങ്ങളുടെ മുന്നിൽ ഞാൻ ഇട്ടു തരില്ല. എന്തു പറയണമെന്ന് അറിയാതെ മൂന്ന് സഹോദരങ്ങളും മുഖത്തോട് മുഖം നോക്കി നിന്നു.