കുഞ്ഞുങ്ങളുടെ പിറന്നാളിന് മാതാപിതാക്കൾ അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള എല്ലാ കാര്യങ്ങളും തയ്യാറാക്കി മക്കളെ എത്രത്തോളം സന്തോഷിപ്പിക്കാൻ പറ്റുന്നുവോ അത്രത്തോളം സന്തോഷിപ്പിക്കാറുണ്ട് നമ്മൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിലൂടെ പലതരത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ ദിവസവും കാണുന്നവർ ആണല്ലോ ചെറിയ കുട്ടികളായാലും വലിയ ആളുകൾ ആയാലും പലതരത്തിലാണ് പിറന്നാൾ ആഘോഷിക്കാറുള്ളത് എന്നാൽ ഒരു പിറന്നാൾ പോലും ആഘോഷിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളെ പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.
ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്ന ജീവിതങ്ങൾക്ക് പിറന്നാൾ ദിവസം എന്ന് പറയുന്നത് ഒരു സാധാരണ ദിവസം പോലെയാണ് കടന്നു പോകാറുള്ളത് എങ്കിലും അവർക്ക് മറ്റുള്ളവരെ പോലെ തന്നെ പിറന്നാൾ ആഘോഷിക്കണമെന്ന് ആഗ്രഹമുണ്ട് എങ്കിലും അതിനുള്ള സാഹചര്യം അവർക്ക് ലഭിക്കണമെന്നില്ല. അതുപോലെ ഉള്ള ഒരു മകന്റെ പിറന്നാൾ ദിവസം അമ്മ ചെയ്തത് കണ്ടോ ഇതിലും വലിയൊരു പിറന്നാൾ സമ്മാനം അവനെ വേറെ കിട്ടാനില്ല.
തന്റെ മകന്റെ പിറന്നാൾ ദിവസം ഒരു മിട്ടായി പൊരിയുമായി അമ്മ തെരുവിൽ കുഞ്ഞിനോടൊപ്പം ഇരുന്നു. വഴിയിലൂടെ കടന്നു പോകുന്നവർക്കെല്ലാം തന്നെയും മകന്റെ പിറന്നാൾ ആണെന്നും അതിനുള്ള സന്തോഷമായി ഈ മിഠായി സ്വീകരിക്കണമെന്നും അമ്മ എല്ലാവരോടും പറയുന്നത് നമുക്ക് വീഡിയോയിൽ കാണാം അതു മനസ്സിലാക്കി കടന്നുപോകുന്ന പലരും അതിൽനിന്നും സന്തോഷത്തോടെ മിട്ടായി എടുക്കുന്നതും ആ കുഞ്ഞിനെ പിറന്നാൾ ആശംസകൾ നൽകുന്നതും കാണാം .
എന്നാൽ മറ്റുചിലരാകട്ടെ മിഠായി വാങ്ങി തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ടുപോകുന്നതും എന്നാൽ ചിലർ വാങ്ങുന്നതിന് തന്നെ മടി കാണിക്കുന്നത് കാണാം. നമ്മുടെ സമൂഹത്തിൽ പലതരത്തിലുള്ള ആളുകളാണല്ലോ ഉള്ളത് ഓരോരുത്തരുടെയും വ്യത്യസ്ത മനോഭാവങ്ങളാണ് ഇവിടെയുള്ളത് എങ്കിൽ തന്നെയും അമ്മ തന്നെ കുഞ്ഞിന് നൽകിയ ഈ ചെറിയ സമ്മാനം അവൻ ഏറെ സന്തോഷത്തോടെ തന്നെ ചെലവഴിക്കുന്നത് നമുക്ക് കാണാം പലരും അവന്റെ കയ്യിൽ പിടിച്ച് ആശംസകൾ പറയുമ്പോൾ അവൻ അനുഭവിക്കുന്ന സന്തോഷം അവന്റെ മുഖത്ത് നിന്ന് തന്നെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. ഇതുപോലെ ഒരു അമ്മയെ കിട്ടിയത് തന്നെയാണ് അവന്റെ ഏറ്റവും വലിയ പിറന്നാൾ സമ്മാനം.