സ്വന്തം അച്ഛനെ അനാഥാലയത്തിൽ ആക്കാൻ വന്ന മകനും മരുമകളും ഫാദർ പറഞ്ഞത് കേട്ട് കരഞ്ഞുപോയി.

ആ യുവാവും ഭാര്യയും കൂടി അനാഥാലയം നടത്തിപ്പുകാരനായ ഫാദറിന്റെ മുൻപിൽ ചെന്നു അവരുടെ കൂടെ അവരുടെ കുട്ടികളും ഉണ്ടായിരുന്നു. വളരെ താഴ്മയോടെ ദുഃഖത്തോടും കൂടി പിതാവിനെ ചൂണ്ടി ഫാദറിനോട് പറഞ്ഞു. ഫാദർ ദയവുചെയ്ത് ഞങ്ങളെ സഹായിക്കണം എന്റെ പിതാവിനെ ഈ അനാഥാലയത്തിൽ ഒരിടം നൽകണം. ഞങ്ങളുടെ വീട് വളരെ ചെറുതാണ് എല്ലാവർക്കും താമസിക്കാനുള്ള സൗകര്യം ഇല്ല പോരാത്തതിന് ജോലിത്തിരക്കുകൾ മൂലം ഞങ്ങൾക്ക് അച്ഛനെ നന്നായി നോക്കാനും പറ്റുന്നില്ല ഇതിനിടയിൽ വേണം ഈ രണ്ടു കുട്ടികളുടെ കാര്യങ്ങളും നോക്കാൻ. ഇത് കേട്ട് ഫാദർ പറഞ്ഞു ഇവിടെ പൂർണമായും അനാഥരെ മാത്രമേ സ്വീകരിക്കുക .

   

നിങ്ങളുടെ അച്ഛൻ അനാഥനല്ലല്ലോ. അതുമാത്രമല്ല ഒരുതവണ ഇതുപോലെ അനാഥർ അല്ലാത്തവരെ ഞാൻ ഇങ്ങോട്ടേക്ക് കയറ്റിയാൽ പിന്നീട് മറ്റുള്ളവർക്കും അതുപോലെയുള്ള പ്രവർത്തികൾ ചെയ്യാനുള്ള പ്രവണത കൂടും മാത്രമല്ല എന്റെ ജോലി പോവുകയും ചെയ്യും ഇതുപോലെയുള്ള കാര്യങ്ങൾ ഞങ്ങളുടെ നിയമത്തിൽ ഇല്ല. അതുകൊണ്ട് നിങ്ങൾ മറ്റെന്തെങ്കിലും വഴികൾ ആലോചിച്ചോളൂ. ഫാദർ ഞങ്ങളെ കൈവിടരുത് അനാഥൻ എന്ന രീതിയിൽ തന്നെ അച്ഛനെ ഇവിടെ എത്ര പൈസ വേണമെങ്കിലും ഞങ്ങൾ തരാം. സമയം ആലോചിച്ചതിനുശേഷം ഫാദർ പറഞ്ഞു നിങ്ങൾക്ക് സമയമില്ലഅതല്ലേ കാരണം ഒരു കാര്യം ചെയ്യൂ ഇവിടെ കുട്ടികളെ നോക്കുന്ന അനാഥാലയം ഉണ്ട്.

സ്വന്ത മക്കളെ പോലെ നോക്കുന്ന ധാരാളം അച്ഛനമ്മമാർ അവിടെയുണ്ട് നിങ്ങളുടെ കുട്ടികളെ അവിടേക്ക് ആക്കിക്കൊള്ളൂ. അപ്പോൾ വീട്ടിൽ സ്ഥലവും ഉണ്ടാകും നിങ്ങൾക്ക് അച്ഛനെ നോക്കുകയും ചെയ്യാം. ദേഷ്യം കൊണ്ട് അയാൾ അവിടെ നിന്നും എഴുന്നേറ്റു വിവരിക്കും ദേഷ്യം വന്നു ഞങ്ങളുടെ കുട്ടികളെ അനാഥാലയത്തിൽ ആക്കണമെന്നോ ഫാദർ എന്തൊക്കെയാണ് പറയുന്നത് വിവരം കൂടിപ്പോയാൽ എന്തും പറയാം എന്നാണോ ഇവിടേക്ക് വന്ന ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ. അവരെ സമാധാനിപ്പിച്ചതിനു ശേഷം ഫാദർ പറഞ്ഞു നിങ്ങളുടെ കുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ നിങ്ങൾക്ക് ദേഷ്യം വന്നു അല്ലേ ഇത്രയും പോലും സൗകര്യങ്ങൾ ഇല്ലാത്ത സമയത്ത് നിങ്ങളെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ പറ്റി നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ .

നിങ്ങൾക്ക് വീട്ടിൽ സൗകര്യമില്ലാത്തത് ജോലി തിരക്കുകളോ അല്ല കാരണം വയസ്സായ അച്ഛനെ നിങ്ങൾക്ക് ഉപേക്ഷിക്കണം അത് മാത്രമേയുള്ളൂ. അതിനുള്ള ഓരോ കാരണങ്ങളുമാണ് നിങ്ങൾ പറഞ്ഞത്. വീട്ടിൽ സൗകര്യമില്ലാത്തതുകൊണ്ടോ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഇല്ലാത്തതുകൊണ്ട് ഒരു മാതാപിതാക്കളും അവരുടെ മക്കളെ കൊന്നുകളയാനും ഉപേക്ഷിക്കാനും തയ്യാറായിട്ടില്ല. പറഞ്ഞു നിർത്തിയിട്ട് ഫാദർ പുറത്തിരുന്ന് അച്ഛന്റെ അടുത്തേക്ക് പോയി കുറച്ച് സമയം ആ യുവാവും യുവതിയും തലതാഴ്ത്തിയിരുന്നു അത് കഴിഞ്ഞ് ഫാദറിന്റെ അടുത്തേക്ക് വന്നു. ഞങ്ങളോട് ക്ഷമിക്കണം ഞങ്ങൾക്ക് ഞങ്ങളുടെ തെറ്റ് മനസ്സിലായി. ഇനിയൊരിക്കലും ഇതുപോലെ ഒരു തെറ്റിന് ഞങ്ങൾ മുതരില്ല. ഫാദറിനോട് യാത്ര പറഞ്ഞു അവർക്ക് കാറിൽ കയറി. സമയം ഒരു വൃദ്ധ പിതാവ് കാറിൽ നിന്നും നന്ദിയോടെ ഫാദറിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *