വിശപ്പിന്റെ വില അറിയാത്ത മനുഷ്യരുണ്ടാകില്ല നമുക്ക് എന്തുതന്നെയുണ്ട് എന്ന് പറഞ്ഞാലും ഒരു നേരത്തെ ഭക്ഷണം കിട്ടാതിരുന്നാൽ അതിന്റെ ബുദ്ധിമുട്ട് നമ്മൾ ഓരോരുത്തരും പല സന്ദർഭങ്ങളിലും മനസ്സിലാക്കിയിട്ടുണ്ടാകും അറിഞ്ഞിട്ടുണ്ടാകും ചിലപ്പോൾ നമ്മുടെ കയ്യിൽ പ്രത്യേക സന്ദർഭങ്ങളിൽ പൈസ ഇല്ലാതെ വരുമ്പോൾ ഒരു നേരം ഭക്ഷണം കഴിക്കാൻ പറ്റാതെ ഇരിക്കുന്ന അവസ്ഥ ചില ആളുകൾക്ക് അത് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല .
എന്നാൽ ഒരു ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവരും അല്ലെങ്കിൽ ഒരു ദിവസത്തിൽ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ ചിലപ്പോൾ വെള്ളം മാത്രം ഒഴിച്ച് ജീവൻ നിലനിർത്തുന്ന ആളുകളും നമുക്കിടയിലുണ്ട് അവരെപ്പറ്റി നമ്മൾ എപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ടോ പല സന്ദർഭങ്ങളിലും ഭക്ഷണവും നമ്മൾ വേണ്ടാതെ കളയുന്ന സന്ദർഭങ്ങളിൽ അതിനുവേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്.
നമുക്ക് വേണ്ടെങ്കിൽ അത് അവർക്കായി നൽകുക അതിന്റെ നന്ദി അവർ നമ്മളോട് കാണിക്കും. ഇവിടെ വിശന്നു പറഞ്ഞു നടന്ന ഒരു ഭിക്ഷക്കാരനെ ഭക്ഷണം നൽകിയപ്പോൾ ചെയ്തത് കണ്ടോ.. വഴിയിലൂടെ പോകുമ്പോഴായിരുന്നു അപേക്ഷക്കാരനെ അയാൾ കാണുന്നത് കാഴ്ചയിൽ തന്നെ അറിയാം അയാൾക്ക് നന്നായി വിശക്കുന്നുണ്ട്.
എന്ന് അയാളുടെ കയ്യിൽ ഒരു പാത്രം ഉണ്ട് അതിൽ ഒന്നും തന്നെയില്ല ഇത് മനസ്സിലാക്കിയാൽ ആ ബൈക്ക് യാത്രക്കാരൻ തന്റെ കൈവശം ഉണ്ടായിരുന്നു ഭക്ഷണപ്പൊതികൾ കൊടുക്കുകയും ചെയ്തു എന്നാൽ അത് കിട്ടിയ പാടി അയാൾ യുവാവിന്റെ കാലുകൾ തൊടാനാണ് ശ്രമിച്ചത്. യുവാവ് അതിന് സമ്മതിക്കാതെ ഇരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം കാരണം അയാളെക്കാൾ ഒരുപാട് വയസ്സിന് മുതിർന്ന വ്യക്തിയാണ് അയാൾ. പക്ഷേ ഭക്ഷണം നൽകിയ ആ യുവാവ് ആ വയസ്സായ വ്യക്തിയുടെ മുൻപിൽ ദൈവതിന് തുല്യനാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ കണ്ടു കഴിഞ്ഞു.