ഈ ഭൂമിയിൽ എല്ലാ വ്യക്തികളും ജനിക്കുന്നതും ജീവിക്കുന്നതും ഒരുപോലെയല്ല ചില വ്യക്തികൾ നല്ല ഭക്ഷണം കഴിച്ച് നല്ല രീതിയിൽ വസ്ത്രങ്ങൾ ധരിച്ച് നല്ല താമസസൗകര്യങ്ങളോടെ കഴിയുമ്പോൾ മറ്റു പലരും ഇതൊന്നും ഇല്ലാതെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയും ചെയ്യും. നമ്മളെപ്പോലെ തന്നെ നല്ലതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് അവരെല്ലാവരും തന്നെ. അവരുടെ സാഹചര്യം അവരെ അങ്ങനെ ആക്കി എന്നേയുള്ളൂ ചിലർ അവരെ കാണുമ്പോൾ അറപ്പോടെ മാറി നടക്കുന്നു എന്നാൽ ചിലർ അവരെ സഹായിക്കാൻ മുന്നോട്ട് വരുന്നു. അത്തരത്തിൽ ഒരു യുവതിയും പാവപ്പെട്ട മനുഷ്യനെ ഭക്ഷണം വാങ്ങി കൊടുത്തപ്പോൾ സംഭവിച്ച കാര്യങ്ങളാണ് പറയാൻ പോകുന്നത്.
ഇപ്പോഴത്തെ ന്യൂജനറേഷൻ പിള്ളേരെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ അടിച്ചുപൊളി ജീവിതമായി നടക്കുന്ന ഒരു കുട്ടിയായിരുന്നു ആ യുവതി ഒരു ദിവസം ആഹാരം കഴിക്കാനായി കഫയിൽ ഇരിക്കുമ്പോൾ വഴിയരികിൽ വെച്ച് വൃദ്ധനെ കണ്ടുമുട്ടുകയായിരുന്നു. അയാൾ വളരെയധികം വിഷമിച്ചിരിക്കുന്നതാണ് കണ്ടത് അയാൾ ഒന്നും കഴിച്ചു കാണില്ല എന്ന് കണ്ടാൽ തന്നെ മനസ്സിലാകും. അവിടേക്ക് വരാമെന്ന് പറഞ്ഞ് കൂട്ടുകാരെയും കണ്ടില്ല ഉടനെഅയാളുടെ അടുത്തേക്ക് യുവതി പോവുകയും അയാളെ വിളിച്ചു കൊണ്ടുവന്ന അടുത്ത് ആഹാരം വാങ്ങി കൊടുക്കുകയും ചെയ്തു.
വരാമെന്ന് പറഞ്ഞ് എന്റെ കൂട്ടുകാർ വന്നില്ല നിങ്ങൾക്ക് എന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാമോ. അയാൾ സമ്മതിച്ചു കഴിക്കുന്നതിനിടയിൽ അയാളെ കുറിച്ചും ചോദിച്ചു. അച്ഛനും അമ്മയും ഉണ്ടായിട്ടും അവർ എപ്പോഴും വഴക്കായിരുന്നു ഒടുവിൽ എനിക്ക് വീട് വിട്ട് ഇറങ്ങേണ്ടി വന്നു കുറെ നാൾ മയക്കുമരുന്നിനും അടിമയാകേണ്ടിവന്നു ഒടുവിൽ ഇതാ ഈ തെരുവിലായി എന്റെ ജീവിതം. അയാൾ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞ് ഇറങ്ങാൻ നേരം പെൺകുട്ടിയോട് ഒന്ന് നിൽക്കാൻ അയാൾ പറഞ്ഞു ശേഷം ഒരു പേപ്പറിൽ എന്തോ എഴുതുന്നത് അവൾ കണ്ടു എന്നിട്ട് അതു യുവതിക്ക് കൊടുത്തു. അത് വായിച്ചപ്പോൾ യുവതിയുടെ കണ്ണുകൾ നിറഞ്ഞുപോയി. ഞാൻ ഇന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണ് നിങ്ങളോട് സംസാരിച്ചപ്പോൾ ആരൊക്കെയോ ഉണ്ട് എന്ന് തോന്നി ഞാൻ ഇനി ആത്മഹത്യ ചെയ്യുന്നില്ല. യുവതി തന്നെയായിരുന്നു ഇത് സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചത്. പ്രവർത്തിയെ എല്ലാവരും തന്നെ പ്രശംസിച്ചു. ഒരു വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്.