ഈ ദിവസവും ഈ സ്നേഹവും ആ കുഞ്ഞിനെ എങ്ങനെ മറക്കാൻ സാധിക്കും. കാണുന്നവരുടെ മനസ്സ് നിറയ്ക്കുന്ന വീഡിയോ ഇതാ.

സ്നേഹിക്കാനും സംരക്ഷിക്കാനും ആരും തന്നെ ഇല്ലാതെ തെരുവുകളിൽ അനാഥമായി അലയുന്ന ഒരുപാട് ജീവിതങ്ങൾ നമ്മൾ ദിവസവും കാണാറുണ്ടല്ലോ സോഷ്യൽ മീഡിയയിലൂടെ അത്തരത്തിലുള്ള ആളുകളുടെ ഒരുപാട് വാർത്തകളും നമ്മൾ അറിയാറുണ്ട് അതിൽ ചെറിയ കുട്ടികളും വലിയ ആളുകളുമായി ഒരുപാട് പേരുണ്ട് .

   

നമുക്ക് സ്വന്തക്കാരും എല്ലാവരും ഉള്ളതുപോലെ അവർക്കും ആഗ്രഹമുണ്ടായിരിക്കാം സ്നേഹത്തോടെ ഒരു തലോടലെങ്കിലുംനൽകാൻ ആരെങ്കിലും ഉണ്ടാകണമെന്ന് അവർ ആഗ്രഹിച്ചിട്ടും ഉണ്ടാകാം.നമുക്കെപ്പോഴെങ്കിലും അവനെ സ്നേഹിക്കാൻ സാധിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും സ്നേഹത്തോടെ നമ്മൾ അവരോട് സംസാരിച്ചിട്ടുണ്ടോ പലപ്പോഴും നമ്മൾ അവഗണിച്ചു പോകാറാണ് ചെയ്യാറുള്ളത് .

എന്നാൽ ഈ വീഡിയോ നമ്മുടെ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ് തെരുവിൽ സാധനങ്ങൾ വിൽക്കാനായി നടക്കുന്ന ഒരു കുട്ടി ട്രാഫിക് ബ്ലോക്ക് ഉള്ളതുകൊണ്ട് അവിടെ നിൽക്കുന്ന ആളുകളുടെ അടുത്ത് സാധനങ്ങൾ വിൽക്കാൻ പോയതായിരുന്നു അവൻ എന്നാൽ അവനെ കണ്ട് ഒരു യുവതി ചെയ്തത് കണ്ടോ അവനെ സ്നേഹത്തോടെ തലോടുകയും അവന്റെ കൈയിൽ നിന്നും സാധനങ്ങൾ വാങ്ങുകയും അവരെ സഹായിക്കുകയും ആണ് ചെയ്യുന്നത്.

വേണമെങ്കിൽ അവന്റെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങാതിരിക്കാം. പക്ഷേ ആ ഒരു സ്നേഹത്തോടെയുള്ള തലോടൽ തന്നെ അവന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനം ആയിരിക്കും അത് അവന്റെ മുഖത്തെ സന്തോഷം തന്നെ നമുക്കെല്ലാവർക്കും വെളിപ്പെടുത്തുന്നുണ്ട്. ഇതുപോലെയുള്ള പ്രവർത്തികളാണ് നമ്മുടെ ഹൃദയം തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *