ഇന്നത്തെ ചികിത്സാരംഗം കാശിന് മാത്രമാണ് പ്രാധാന്യം നൽകുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. നമ്മുടെ ജീവൻ ആപത്തിൽ ആണ് എന്ന് മനസ്സിലാക്കുമ്പോൾ അതിനെ സംരക്ഷിക്കാൻ വേണ്ടിയും എങ്ങനെയെങ്കിലും നമ്മുടെ അസുഖത്തെ മാറ്റി പൂർണ ആരോഗ്യവാന്മാരാക്കി നമ്മളെ മാറ്റും എന്ന് പൂർണ്ണ വിശ്വാസത്തോടെ ആണല്ലോ.
നമ്മൾ ഓരോ ഡോക്ടർമാരെയും കാണുന്നത് എന്നാൽ രോഗികളെ ഒരു പണച്ചാക്ക് മാത്രമായി കാണുന്ന പല ഡോക്ടർമാരും ഇന്ന് സമൂഹത്തിലുണ്ട് എന്നാൽ തന്റെ മുന്നിൽ വരുന്ന രോഗികളുടെ ഏത് അസുഖമാണെങ്കിലും അതിനെ പൂർണമായും മാറ്റി ആരോഗ്യവാന്മാരാക്കണമെന്ന് ചിന്തിച്ച് പ്രവർത്തിക്കുന്ന ഡോക്ടർമാരും ഉണ്ട്.
എന്നാൽ അങ്ങനെയുള്ളവർ സമൂഹത്തിൽ വളരെ ചുരുക്കം തന്നെയാണ് എന്നത് പറയാം. ഇവിടെ ഇതാ അത്തരത്തിൽ ഒരു ഡോക്ടറെയാണ് നമ്മൾ കാണുന്നത്. ഹോസ്പിറ്റലിൽ തന്റെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ് ആ ഡോക്ടർ എന്നാൽ വഴിയിൽ തന്നെ കാണാൻ എത്തിയ രോഗികളെ അവിടെവെച്ച് തന്നെ അവരുടെ കാര്യങ്ങളെല്ലാം നോക്കി .
വേണ്ടപ്പെട്ട മരുന്നുകളെല്ലാം കുറച്ചു കൊടുത്ത് അവരുടെ ആശങ്കകളെ എല്ലാം പരിഹരിച്ച് ഒരു പീസ് പോലും വാങ്ങാതെയാണ് ആ ഡോക്ടർ അവരെ പരിപാലിച്ചത്. പലപ്പോഴും കാശിനു മുകളിൽ ആയി നിൽക്കുന്ന മനുഷ്യത്വങ്ങളും മനസ്സാക്ഷികളും ഉണ്ട്. എല്ലാവരും ഈ ഡോക്ടറെ കണ്ട് പഠിക്കണം ഞങ്ങൾ ചെയ്യുന്ന ജോലിയാണെങ്കിലും എന്ത് പ്രവർത്തികൾ ആണെങ്കിലും അത് മറ്റുള്ളവർക്ക് ഉപകാരപ്രദവും സമൂഹത്തിന് നന്മ ഉണ്ടാക്കുന്നതും ആയിരിക്കണം.