നല്ല മനസ്സിന് ഉടമയാകാൻ പ്രായം ഒരു പ്രശ്നമാണോ. ഇതുപോലെയൊക്കെ ചെയ്യുവാൻ നമ്മളിൽ ആർക്കൊക്കെ സാധിക്കും.

നല്ല മനസ്സിന് ഉടമയാകുവാൻ പ്രായം ഒരു പ്രശ്നമാണോ അല്ല എന്ന് തന്നെ തെളിയിക്കുകയാണ് ഈ കുഞ്ഞുമകന്റെ വീഡിയോ അവന്റെ സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡിലേക്ക് നല്ല രീതിയിൽ വെള്ളം ഒഴുകുന്നത് കാണാൻ സാധിക്കും എന്നാൽ പെട്ടെന്ന് തന്നെ ശ്രദ്ധയിൽ പെട്ട അവൻ അവന്റെ സൈക്കിൾ ഒരു സൈഡിൽ നിർത്തിയതിനുശേഷം ആ ഒഴുക്കിനെ തടസ്സമായി നിൽക്കുന്ന മാലിന്യങ്ങൾ അവന്റെ കൈകൊണ്ട് തന്നെ നീക്കം ചെയ്യുകയാണ്.

   

എത്രത്തോളം അവൻ ചിന്തിച്ചു കാണണം. അവനു പോകുന്നതിനെ തടസമില്ലാതിരിക്കുന്ന കാലത്തോളം ഇതൊന്നും തന്നെ അവൻ ചെയ്യേണ്ട കാര്യമില്ല എന്നിട്ടും ബാക്കിയുള്ളവർക്കും ഇത് കാരണം ബുദ്ധിമുട്ട് ഉണ്ടാകുമല്ലോ എന്ന് ചിന്തയാകാം ആ സൈക്കിൾ മാറ്റിവെച്ച് അവൻ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് കുറച്ച് സമയം അവൻ കണ്ടെത്തിയത് .

എന്നിരുന്നാലും സോഷ്യൽ മീഡിയയുടെ കൈയ്യടികൾ വാങ്ങി കൂട്ടുകയാണ് ഈ കുഞ്ഞു മിടുക്കൻ. ചിലപ്പോൾ ദേഹത്ത് ചെളിയും മറ്റും ആയിരിക്കാം. അതിനു ചിലപ്പോൾ ആരുടെയെങ്കിലും കയ്യിൽ നിന്നും അവന് വഴക്കും കേട്ടിരിക്കാം.

എന്നാൽ അവൻ എന്റെ പ്രവർത്തി ചെയ്തിട്ടാണ് അവന്റെ ദേഹത്ത് ചെളി പുരണ്ടത് എന്നറിഞ്ഞാൽ അവരെല്ലാം തന്നെ അവനെ വാരിപ്പുണരും എന്ന കാര്യത്തിൽ സംശയമില്ല. ഇതുപോലെയുള്ളനല്ല തലമുറകളാണ് ഇനി നമുക്ക് ആവശ്യം. കാര്യം നോക്കി മാത്രം ജീവിക്കാതെ സമൂഹത്തിനോടും കുറച്ചല്ല ഉത്തരവാദിത്വവും സ്നേഹവും നമുക്ക് ഉണ്ടാകണം. അതിനെ ഉത്തമ ഉദാഹരണമാണ് ഈ കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *