നമ്മുടെ ഭൂമിയിൽ നമ്മൾ കണ്ണിനു നേരെ കാണുന്ന ദൈവങ്ങളാണ് ഡോക്ടർമാരും നേഴ്സുമാരും നമ്മുടെ ജീവനെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ നമ്മൾ ആദ്യം ഓടി ചെല്ലുന്നത് അവരുടെ അടുത്തേക്ക് മാത്രമായിരിക്കും ഒരു വിശ്വാസമാണ് നമ്മളെ സുഖപ്പെടുത്തും എന്നുള്ളത്. അവർ നമ്മളെ എത്ര കഷ്ടപ്പെട്ടാണെങ്കിലും നമ്മുടെ ജീവൻ നിലനിർത്തുക തന്നെ ചെയ്യും. ഇതുപോലെ നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണല്ലോ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ജീവൻ നിലനിർത്താൻ അവരുടെ ശ്രമങ്ങൾ എല്ലാം തന്നെ.
ഇപ്പോഴിതാ ജനിച്ച വീണ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു പോകാതെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഡോക്ടറുടെ വീഡിയോ ആണ് വയറിലായി കൊണ്ടിരിക്കുന്നത്. ഭൂമിയിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞും നിർത്താതെയുള്ള കരച്ചിലോടെയാണ് വരുന്നത് അതാണ് അവരുടെ നല്ല ലക്ഷണം എന്ന് പറയുന്നത് .
എന്നാൽ ചില കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള കാരണങ്ങളാൽ ശ്വാസ തടസ്സം നേരിടുകയോ അല്ലെങ്കിൽ ഹൃദയമിടിപ്പ് പെട്ടെന്ന് പോവുകയും ചെയ്തേക്കാം. അങ്ങനെയുണ്ടാകുന്ന വിഷയങ്ങളിൽ കുട്ടികളുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി നഴ്സുമാരും ഡോക്ടർമാരും പരിശ്രമിക്കാറുണ്ട് കുട്ടികളുടെ വായിലൂടെ ശ്വാസം വിട്ടു നെഞ്ചിൽ അമർത്തിയും പുറത്ത് തടവിയും പലതരം മാർഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങളെ കരയിപ്പിക്കാനും അവരുടെ ജീവൻ നിലനിർത്താനും ഡോക്ടർമാർ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്..
സാധാരണ കുഞ്ഞുങ്ങൾ കരയുമ്പോൾ പലർക്കും വിഷമം തോന്നുമെങ്കിലും പ്രസവിച്ചു വരുന്ന കുഞ്ഞ് കരഞ്ഞില്ലെങ്കിൽ ആണ് എല്ലാവർക്കും ഭയം. ഓരോ ജീവനും വളരെ വിലപ്പെട്ടതാണെന്ന് ഈ വീഡിയോ കാണുന്ന നമ്മൾ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നു.