ആരെ എന്തൊക്കെ പറഞ്ഞാലും ശരി എന്റെ കുട്ടിക്ക് ഒരു ജീവിതമാകാതെ ഈ സ്വത്തൊന്നും വീരം വെക്കാൻ ഞാൻ സമ്മതിക്കില്ല. പതിനാറാമത്തെ വയസ്സ് തൊട്ട് അവൻ ഇവിടെ കഷ്ടപ്പെടുന്നതാണ് ഗീതേ ഇവരുടെ കൂടെ കൂടിയല്ലേ അത് പിന്നെ അമ്മയെ ഞങ്ങൾക്ക് കുടുംബം കുട്ടികളും ഒക്കെ ആയില്ലേ അതുകൊണ്ട് കുറച്ച് അധികം ചിലവും കാര്യങ്ങളെല്ലാം ഉണ്ട്. ഗീത പറഞ്ഞു ചേട്ടനോട് വിവാഹം കഴിക്കണ്ട എന്ന് ഞങ്ങൾ പറഞ്ഞു ഈ വയസ്സും കാലത്ത് ഇനി എവിടുന്ന് പെണ്ണു കിട്ടാനാണ് അശോകൻ പറഞ്ഞു. ഇവരുടെ അധിക അഭിപ്രായം തന്നെയായിരുന്നു ആദിക്കും ഉണ്ടായിരുന്നത് . നിങ്ങൾ ഇതുതന്നെ പറയണം അച്ഛൻ മരിക്കുമ്പോൾ അവനെ 16 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ .
അവന്റെ ഒരു വയസ്സ് താഴെയായിരുന്നു ഗീത നിങ്ങൾക്ക് 13 വയസ്സ് വീതം ഉണ്ടായിരുന്നു വീടിന്റെ എല്ലാ ചുമതലുകളും ഏറ്റെടുത്ത് പഠിപ്പു പോലും വേണ്ട എന്ന് വെച്ച് അവൻ കഷ്ടപ്പെടാൻ തുടങ്ങിയതാണ്. നിന്നെ നല്ല രീതിയിൽ അവർ വിവാഹം കഴിപ്പിച്ചു നിങ്ങൾക്കെല്ലാം നല്ല വിദ്യാഭ്യാസത്തിനുള്ള എല്ലാ സാഹചര്യങ്ങളും കൊടുക്കുകയും ചെയ്തു നിങ്ങളുടെ വിദ്യാഭ്യാസപണം ചെലവാക്കിയത് അവനല്ലേ എന്നിട്ടും അവനെ ഒരു ജീവിതം ഉണ്ടാകണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്നിട്ട് ഇപ്പോൾ ന്യായങ്ങളും കണക്കും പറയാൻ വന്നിരിക്കുന്നു.
ശരിയാണ് അമ്മ പറഞ്ഞത് എന്നാൽ ചേട്ടൻ ഇത്രയും നാൾ ഇവിടെ പുരിയിടത്തിലെ വിഹിതം ചോദിച്ച് ഞങ്ങൾ എപ്പോഴെങ്കിലും വന്നിട്ടുണ്ടോ ചേട്ടൻ വന്ന വയസ്സിന് ആയതുകൊണ്ട് എല്ലാം ഉത്തരവാദിത്വത്തോടെ ചെയ്തു അതിനെ ഞങ്ങൾക്ക് കിട്ടാനുള്ളത് കിട്ടാതെ പോകണമെന്നാണോ അമ്മ പറയുന്നത്. നിങ്ങളെല്ലാവരും ഒരുപാട് വളർന്നു പോയിരിക്കുന്നു. എങ്കിൽ ഞാൻ ഒന്നു പറയാം ഗീതേ നീ പോയി ഡയറി എടുത്തുകൊണ്ടു വാ. സമയം അവിടെ നിശബ്ദമായി അച്ഛന്റെ മരണശേഷം നിങ്ങളുടെ പഠനവും ഇവളുടെ വിവാഹവും നിങ്ങളുടെ വിവാഹവും എല്ലാം നടത്തിയതിന്റെ കണക്കുകൾ ഈ പുസ്തകത്തിലുണ്ട് .
മാത്രമല്ല ഇത്രയും നാൾ പുരയിടത്തിൽ നിന്നും എടുത്തകണക്കുകളും ഇതിലുണ്ട് ഇതിൽ അവൻ പുരയിടത്തിൽ നിന്നും എടുത്ത എല്ലാ പൈസയും തിരിച്ചടയ്ക്കാൻ അവൻ തയ്യാറാണ് പക്ഷേ നിങ്ങൾക്ക് വേണ്ടി അവൻ ചെലവാക്കിയ എല്ലാ തുകയും മൂന്നുപേരും ചേർന്ന് അവരെ തിരികെ കൊടുക്കണം ഇതിന് സമ്മതമാണെങ്കിൽ ഏത് സ്വത്ത് ഭാഗം വയ്ക്കാനും ഞാൻ തയ്യാറാണ്.
അതെങ്ങനെ ശരിയാകും. അവന്റെ അധ്വാനത്തിനെ നിങ്ങൾ കണക്ക് പറഞ്ഞില്ലേ ഇത് എന്റെ ന്യായം ഈ വീടും സ്ഥലവും എന്റെ പേരിലാണ് അച്ഛൻ എഴുതിവെച്ചത് അതെങ്ങനെ തിരിക്കണം എന്ന് എന്റെ മാത്രം തീരുമാനമാണ് നിങ്ങൾക്ക് കേസുകൊടുക്കണമെങ്കിൽ കൊടുക്കാം ബാക്കി ഞാൻ നോക്കാം. അത് പറഞ്ഞ് അമ്മ വിനയനെ ഊണ് കഴിക്കാനായി വിളിച്ചു. മൂന്നുപേരും പരസ്പരം എന്ത് ചെയ്യണമെന്ന് അറിയാതെ നോക്കി നിന്നു.