തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ അമ്മമാർ തയ്യാറാകും കാരണം അമ്മമാർ തന്റെ മക്കളെ അത്രത്തോളം ആണ് സ്നേഹിക്കുന്നത്. തന്നെ കുഞ്ഞിനെ ഒരു ചെറിയ പനി വന്നാൽ പോലും ഉറക്കമില്ലാതെ അവരെ കാവൽ ഇരിക്കും. അങ്ങനെയുള്ള അമ്മമാർ ഉള്ളപ്പോൾ 14 വർഷത്തോളം തന്റെ കുഞ്ഞിനുവേണ്ടി കാത്തിരുന്ന ഒരു അമ്മ തന്നെ കുഞ്ഞിന് വേണ്ടി ചെയ്തത് കണ്ടാൽ നിങ്ങൾ കരഞ്ഞു പോകും. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നതായിരുന്നു ആ അമ്മ. ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓരോ ഡെലിവറി സമയത്തും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് എല്ലാ സ്ത്രീകൾക്കും യാതൊരു ആപത്തും സംഭവിക്കാതെ ആരോഗ്യത്തോടെ തന്നെ രണ്ടുപേരെയും കിട്ടണമെന്ന് .
കാരണം ഡെലിവറി സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വേദന അത്രത്തോളം ആണ് മാത്രമല്ല അതിനുമുൻപുള്ള ഒൻപത് മാസങ്ങൾ അവർ ബുദ്ധിമുട്ടുന്നതും ചെറിയ കാര്യമല്ല. പുതിയ ജീവനെ ഭൂമിയിലേക്ക് നൽകുന്നതിന് എല്ലു മുറിയുന്ന വേദന വരെ സഹിക്കാൻ അവർ തയ്യാറാകും. 14 വർഷമായി ഒരു കുഞ്ഞിന് വേണ്ടി ആ യുവതി ശ്രമിക്കുന്നു പല വഴികളും ശാസ്ത്രക്രിയകളും ചെയ്ത് ഒടുവിൽ കുഞ്ഞിന്റെ സ്വപ്നം അവർക്ക് സാധിക്കുകയായിരുന്നു.
പല വേദനകളും ശരിയാക്കി മാറ്റി. 9 മാസങ്ങൾക്കുശേഷം പ്രസവ തിയതി ഭർത്താവ് അവളെ ആശുപത്രിയിൽ എത്തിച്ചു. മണിക്കൂറുകളോളം അമ്മ വേദന അനുഭവിച്ചു കഴിഞ്ഞു. ഒടുവിൽ രണ്ടുപേരിൽ ഒരാൾ മാത്രമേ ജീവിതത്തിലേക്ക് വരുകയുള്ളൂ എന്ന സത്യം തിരിച്ചറിഞ്ഞു. ഞാൻ മരിച്ചാലും എന്റെ കുഞ്ഞ് സുരക്ഷിതം ആവണമെന്ന് സ്ത്രീ പറഞ്ഞുകൊണ്ടിരുന്നു
ഒടുവിൽ പ്രസവത്തോടെ അവൾ മരിച്ചില്ല തന്റെ പൊന്നോമന ഒന്ന് കാണാനുള്ള അവസരം മാത്രം അവൾക്ക് ദൈവം നൽകി തന്റെ പൊന്നോമനയോടെ കുഞ്ഞുകൈയിൽ പിടിച്ച് അവൾ പറഞ്ഞു അതും പറഞ്ഞ് അവൾ ഉമ്മയും കൊടുത്ത് മരണത്തിന് കീഴടങ്ങി. മനസ്സും ശരീരവും തകർന്നുപോയ നിമിഷമായിരുന്നു അത്. ആ ദൈവത്തോട് പോലും ഞങ്ങൾക്ക് ഒരു നിമിഷം ദേഷ്യം തോന്നിപ്പോയി. ഒരു ജീവൻ നിലനിർത്താൻ മറ്റൊരു ജീവൻ വെടിഞ്ഞവൾ അതാണ് അമ്മ.