കുട്ടികൾക്ക് എന്നും അവരുടെ ആദ്യ കൂട്ടുകാർ വളർത്തുമൃഗങ്ങൾ തന്നെയാണ് അതിപ്പോൾ പൂച്ചയായാലും പട്ടിയായാലും അവർക്ക് അവരുടെ കൂട്ടുകാർ തന്നെയാണ്. നായ കുട്ടികളും കുഞ്ഞു കുട്ടികളും കളിക്കുന്നതും തൊട്ടിലാട്ടുന്നതും തുടങ്ങിയ രക്ഷകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ഇപ്പോൾ ഇതാ അത്തരത്തിലുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് .
പൂച്ചക്കുട്ടിയും പൊന്നുമോളും ഒളിച്ചു കളിക്കുന്ന വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുന്നു. ആരായാലും ഈ വീഡിയോ ഒന്ന് കണ്ടിരുന്നു പോകും അത്രയ്ക്കും ക്യൂട്ട് ആയിരുന്നു രണ്ടുപേരും. പ്രായം വെച്ചു നോക്കുകയാണെങ്കിൽ രണ്ടുപേർക്കും കുഞ്ഞുമനസ്സ് തന്നെയാണ് പൂച്ചക്കുട്ടിയും വളരെ കുഞ്ഞു തന്നെയാണ്.
ഒറ്റ ദിവസം കൊണ്ട് തന്നെ 10 ലക്ഷത്തിൽ അധികമാളുകൾ ആണ് വീഡിയോ കണ്ടത്. പൂച്ചക്കുട്ടിയെ പിടിക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ എല്ലാം അവൻ വഴുതി മാറുകയും ഒളിക്കുകയും ചെയ്യും കുഞ്ഞുമോൾ പൂച്ചക്കുട്ടിയുടെ പിന്നാലെ ഓടുകയും ചെയ്യും അവൾ മുട്ടിലിഴഞ്ഞു കൊണ്ടും ഓടിക്കൊണ്ടും പൂച്ചക്കുട്ടിയുടെ പിന്നാലെ കളിക്കുകയാണ്.
ഇതിൽനിന്നും ആ പൂച്ചക്കുട്ടിയും കുഞ്ഞുമോളും തമ്മിലുള്ള സ്നേഹം എത്രത്തോളം ആണെന്ന് നമുക്ക് മനസ്സിലാക്കാം. കളിപ്പാട്ടങ്ങളും ടിവിയും ഫോണും എല്ലാം തന്നെ ജനിക്കുമ്പോൾ തന്നെ ജീവിതത്തിൽ ഭാഗമായി വളരുന്ന കുട്ടികളെ സംബന്ധിച് ഇതുപോലെയുള്ള ബാല്യങ്ങൾ ആയിരിക്കും കൂടുതലായും പ്രകൃതിയെയും മനുഷ്യനെയും സ്നേഹിച്ച വളരാൻ പോകുന്നത്.