ജീവിതം ഒന്ന് പച്ചപിടിച്ച് വരുന്നതിനുവേണ്ടി തന്റെ ഉറ്റവരെയും ഉടയവരെയും പിരിഞ്ഞു നിൽക്കുന്നവരാണ് ഓരോ പ്രവാസികളും അവർക്ക് കഠിനമായ ജോലികളിലും ആശ്വാസം ലഭിക്കുന്നത് ഒരുപിടി ആളുകളെ ഓർക്കുമ്പോൾ മാത്രമാണ്. എല്ലാ പ്രവാസികളും തന്നെ തിരിച്ചു പ്രവാസ ലോകത്തിലേക്ക് പോകുമ്പോൾ തങ്ങൾക്ക് പ്രിയപ്പെട്ട എല്ലാവരെയും ഉപേക്ഷിച്ചു കൊണ്ടാണ് അവർ പോകുന്നത് ആ യാത്രയയപ്പ് നമുക്ക് ആർക്കും തന്നെ കണ്ടുനിൽക്കാൻ സാധിക്കുന്നതല്ല.
മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോകുന്ന അച്ഛന്റെയും അച്ഛനെ വിട്ടുപിരിയാൻ കഴിയാത്ത മകളുടെയും വീഡിയോ ആണ് ഇത്. മൂന്നു വയസ്സിനേക്കാൾ താഴെ പ്രായം തോന്നുന്ന ഒരു പെൺകുഞ്ഞ് തന്റെ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയാണ് അച്ഛന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചുകൊണ്ട് കരയുന്ന കുഞ്ഞിനെ കാണുമ്പോൾ ആരുടെയും കണ്ണുകൾ ഒന്നു നിറഞ്ഞു പോവുക തന്നെ ചെയ്യും.
കുഞ്ഞിന്റെ കരച്ചിൽ കണ്ട് സഹിക്കാനാവാതെ കരയുന്ന അച്ഛനെയും കാണാം. അച്ഛന്റെ കയ്യിൽ നിന്നും കുഞ്ഞിനെ ബലമായി തിരികെ വാങ്ങിക്കാൻ ശ്രമിക്കുകയാണ് അമ്മ. ഏറെ നേരത്തെ ശ്രമത്തിനുശേഷം കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് പോകുന്നുണ്ടെങ്കിലും കരച്ചിൽ നിർത്തുന്നില്ല. അവസാനമായി ഒരു ഉമ്മ കൂടി നൽകി പിരിയാൻ പോകുന്ന അച്ഛനെ വീണ്ടും അവൾ ചെന്ന് കെട്ടിപ്പിടിക്കുകയാണ്.
നമുക്കറിയാം പെൺകുട്ടികൾക്ക് അച്ഛനോടുള്ള സ്നേഹം എത്ര മാത്രമാണ് എന്ന് അവരെ എത്ര തന്നെ തല്ലുകൂടിയാലും വഴക്കെട്ടാലും അച്ഛനെ ഏറെ സ്നേഹിക്കുന്നത് പെൺകുട്ടികൾ ആയിരിക്കും. ഈ കുഞ്ഞിനെ തന്റെ അച്ഛനോട് എത്രത്തോളം സ്നേഹമുണ്ടെന്ന് നമുക്ക് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും. അച്ഛനും മകളും ഇതേ സ്നേഹത്തോടെ തന്നെ എപ്പോഴും ഉണ്ടാകട്ടെ എന്ന് നമുക്കെല്ലാവർക്കും തന്നെ പ്രാർത്ഥിക്കാം.