നമ്മളെയെല്ലാം ഒരേ സമയം ചിന്തിപ്പിക്കുകയും അതുപോലെതന്നെ കയ്യടി നേടുകയും ചെയ്ത വീഡിയോ ഇതാണ്. ഒരു നിമിഷം ഏവരുടെയും മനസ്സിൽ ഒരു ചിന്ത കടന്നു വന്നിട്ടുണ്ടാകും ആ ഡെലിവറി ബൈക്ക് നിർത്തി അയാളെ തല്ലും എന്നത് പക്ഷേ സംഭവിച്ചത് നേരെമറിച്ച് ആയിരുന്നു. ഇതാണ് വലിയ മനസ്സ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ നിരവധി താരങ്ങൾ അടക്കം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോ നിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ചിലപ്പോൾ ഒരു നിമിഷം അയാൾക്ക് അപകടം സംഭവിക്കുമായിരുന്നു സാധാരണ എല്ലാവരും തന്നെ തന്റെ ജീവനെ ആപത്തുണ്ടാകുന്ന സാഹചര്യങ്ങൾ മറ്റുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാവുകയാണെങ്കിൽ അയാളെ ദേഷ്യപ്പെടുകയോ അല്ലെങ്കിൽ തല്ലുകയോ ചെയ്യാം .
എന്നാൽ ഇവിടെ അയാൾ മനപ്പൂർവമല്ല ചെയ്തത് എന്നും അയാളുടെ കയ്യിൽ നിന്നും അറിയാതെ സംഭവിച്ചതാണ് എന്നും പറയാതെ തന്നെ അയാൾ മനസ്സിലാക്കുകയായിരുന്നു അതുകൊണ്ടുതന്നെയാണ് നല്ല മനസ്സിന്റെ ഉടമ അയാളെ സഹായിക്കാനായി പോകുന്നത്. എന്ത് ചെയ്യുന്നതിനുമുൻപും ഒന്ന് ചിന്തിക്കണം എന്ന് പറയുന്നത് ഇതുകൊണ്ട് മാത്രമാണ്.
നമ്മളെ ദ്രോഹിക്കാനോ അല്ലെങ്കിൽ നമ്മളെ വേദനിപ്പിക്കാൻ ഒരാൾ മനപൂർവ്വം ശ്രമിക്കുകയാണെങ്കിൽ അതിനെ എതിർക്കുന്നത് കൊണ്ട് തെറ്റില്ല പക്ഷേ ഇതുപോലെ അപ്രതീക്ഷിതമായി ആളുകളുടെ കയ്യിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങളെ മനസ്സിലാക്കി നമ്മൾ മുന്നോട്ടു പോവുകയാണ് വേണ്ടത്.