വഴിയരികയിൽ ഭിക്ഷ യാചിക്കുകയും ഒരു നേരത്തെ അന്നത്തിനു വേണ്ടി നമ്മുടെ വീട്ടിലേക്ക് എന്തെങ്കിലും വസ്തുക്കൾ പറക്കാൻ വരുന്ന ഒരുപാട് ജീവിതങ്ങളെ നമ്മൾ ദിനംപ്രതി കാണുന്നതാണ് അതിൽ ചെറിയ കുട്ടികളും മുതിർന്നവരും എല്ലാം ഉണ്ടാകും നമ്മുടെ കുട്ടികൾ എല്ലാം നല്ല വസ്ത്രങ്ങളിലും നല്ല വിദ്യാഭ്യാസവും നല്ല ഭക്ഷണവും കഴിച്ചു വളരുമ്പോൾ .
അവരാകട്ടെ അത്തരത്തിലുള്ള സാഹചര്യങ്ങൾ ഒന്നും ലഭിക്കാതെ ഒരു നേരത്തെ അന്നത്തിനു വേണ്ടി നഷ്ടപ്പെടുന്നവർ ആയിരിക്കാം ചുട്ടുപൊള്ളുന്ന റോഡിലൂടെ ചെരുപ്പ് പോലും ഇടാതെയായിരിക്കും ആ കുഞ്ഞുമക്കൾ നടന്നു പോകുന്നത്. ഇവിടെ ഇതാ അത്തരത്തിൽ ഒരു കുട്ടിയെ കണ്ടപ്പോൾ അതേ പ്രായത്തിലുള്ള മറ്റു കുട്ടികൾ ചെയ്യുന്നത് കണ്ടു .
ഇതുപോലെ എന്തെങ്കിലും സാധനങ്ങൾ ഉണ്ടോ എന്ന് നോക്കാൻ വേണ്ടിയാണ് ആ പെൺകുട്ടി ആ വീട്ടിലേക്ക് എത്തിയത് അവിടെ കളിച്ചുകൊണ്ടിരുന്ന സമപ്രായത്തിലുള്ള മറ്റു കുട്ടികൾ ഈ കുട്ടിയെ കണ്ട ഉടനെ അവൾക്ക് വേണ്ട സാധനങ്ങൾ എല്ലാം കൊണ്ട് കൊടുക്കുകയാണ്. അവൾക്ക് ചെരിപ്പില്ല എന്ന് മനസ്സിലാക്കിയതോടെ ഒരു കുട്ടി അവൾക്ക് വേണ്ടി ഒരു ചെരുപ്പ് കൊടുക്കുന്നത് വീഡിയോയിൽ കാണാം .
അവൾക്ക് നല്ല മാലകളും വളകളും സമ്മാനിക്കുന്നത് കാണാം മാലകൾ അവളുടെ കഴുത്തിൽ അണിഞ്ഞു കൊടുക്കുകയാണ് ആ വീട്ടിലെ കുട്ടി ചെയ്യുന്നത്. നമ്മളെല്ലാവരും തന്നെ ഈ കുട്ടികളെ കണ്ടു പഠിക്കണം. അനുഷ്കളങ്കമായ സ്നേഹമാണ് ഇവർക്കുള്ളത്. നമുക്ക് കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാൻ പറ്റിയാൽ അതിലും വലിയ ഭാഗ്യം വേറെയില്ല.