തന്റെ ജീവന്റെ ജീവനായ മക്കൾ ഒന്ന് കരഞ്ഞാൽ അതിന്റെ കാരണം കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നവരാണ് അമ്മമാർ ചെറിയ കുട്ടികളാണെങ്കിൽ സംസാരിക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവരുടെ ചില ചലനങ്ങൾ മതിയാകും അമ്മമാർക്ക് കാര്യം മനസ്സിലാക്കാൻ. അതെല്ലാം തന്നെ മക്കളോട് സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ് അപ്പോൾ കുഞ്ഞു വിശന്നു കരഞ്ഞാൽ അവർക്ക് സഹിക്കാൻ കഴിയുമോ അത് ഇപ്പോൾ എത്ര തിരക്കുള്ള സ്ഥലമാണെങ്കിലും കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റാനുള്ള എന്തെങ്കിലും വഴികൾ അമ്മമാർ നോക്കുക തന്നെ ചെയ്യും.
അതൊരു തിരക്ക് പിടിച്ച റോഡ് ആയിരുന്നു. ബസ്റ്റോപ്പിൽ യാത്രചെയ്യുന്നതിനായി നിരവധി ആളുകളാണ് ബസ് കാത്തുനിൽക്കുന്നു ഉണ്ടായിരുന്നത് അതിനിടയിൽ ആയിരുന്നു കുഞ്ഞ് വിശന്നു കരഞ്ഞത് അമ്മയ്ക്ക് പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു തിരക്കുപിടിച്ച റോഡ് ചുറ്റും നിരവധി സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും തന്നെ നിൽക്കുന്നു. കുഞ്ഞേ കരയാൻ തുടങ്ങിയതോടെ എല്ലാവരും തന്നെ അമ്മയെയും കുഞ്ഞിനെയും മാറിമാറി നോക്കാൻ തുടങ്ങി.
കുഞ്ഞിനെ പാല് കൊടുക്കാൻ ഒരു മറ പോലും അവിടെ ഉണ്ടായിരുന്നില്ല പക്ഷേ കുഞ്ഞിന്റെ കരച്ചിൽ കൂടുതലായി വന്നപ്പോൾ അമ്മയ്ക്ക് പാല് കൊടുക്കാതിരിക്കാൻ സാധിച്ചില്ല. പക്ഷേ പാല് കൊടുക്കാനായി തുടങ്ങിയ അപ്പോഴേക്കും അവിടെ കൂടി നിന്നിരുന്ന കുറെ കിഴവന്മാർ പലതരത്തിലുള്ള അശ്ലീലമായ കമന്റുകൾ ചെയ്തു തുടങ്ങി. പരസ്പരം മോശമായ രീതിയിൽസംസാരിച്ചു തുടങ്ങിയിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത് അവിടെ ഉണ്ടായിരുന്ന കുറച്ച് വിദ്യാർത്ഥികൾ അവർ ആൺകുട്ടികൾ ആയിരുന്നു.
അവരെല്ലാവരും തന്നെ അമ്മയ്ക്ക് ചുറ്റുമായി ഒരു മറ പോലെ വന്ന് നിന്നു. അമ്മയ്ക്ക് എതിർവശത്തേക്ക് അവർ തിരിഞ്ഞു നിൽക്കുകയും ചെയ്തു. അതുപോലെ ഒരു പ്രവർത്തി ആരും തന്നെ പ്രതീക്ഷിച്ചതല്ല ആയിരുന്നു ഉടനെ മോശം വർത്തമാനം പറഞ്ഞവരെല്ലാം മിണ്ടാതെ ആവുകയും ചെയ്തു എന്നാൽ അവിടെ കുറെ സ്ത്രീകൾ ഉണ്ടായിരുന്നു അവരാരും തന്നെ ഇതുപോലെ ഒരു പ്രവർത്തി ചെയ്യാൻ തയ്യാറായില്ല. ഇന്നത്തെ തലമുറയിൽ ഉള്ള ആൺകുട്ടികളെപ്പറ്റി മോശമായ അഭിപ്രായങ്ങൾ മാത്രം സംസാരിക്കുന്ന ചിലർ ഇതുപോലെയുള്ള കാര്യങ്ങൾ കാണേണ്ടത് തന്നെയാണ്.