മൂന്ന് ദിവസത്തെ അവധി കിട്ടിയപ്പോൾ വേഗം തന്നെ വീട്ടിലേക്ക് എത്തണം എന്നതായിരുന്നു മഹാദേവന്റെ ആഗ്രഹം രാവിലെ വീട്ടിന്റെ പണികടന്നപ്പോൾ ഒരു ആൾക്കൂട്ടം പുറത്തുള്ളവരെല്ലാം വീട്ടിലുള്ളവർ തന്നെ ഞങ്ങളുടെ വീട് ഒരു കൂട്ടുകുടുംബമാണ് എനിക്ക് താഴെ രണ്ട് അനിയന്മാരാണ് ഉള്ളത് അവരുടെ ഭാര്യമാരും മക്കളും എല്ലാവരും ചേർന്ന് ഒരു കൂട്ടുകുടുംബം അച്ഛൻ മരണപ്പെട്ടു പോയി ഞാൻ വീട്ടിലേക്ക് കയറിയതും ഭാര്യ കരഞ്ഞുകൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടു എന്താണ് കാര്യം എന്ന് തിരക്കിയപ്പോൾ അമ്മയാണ് പറഞ്ഞത് പ്രത്യേകിച്ച് ഒന്നുമില്ല കൂട്ടുകുടുംബം അല്ലേ ചില കാര്യങ്ങൾ പറയണം അതുമാത്രം നീ വന്നതല്ലേ ഉള്ളൂ ബാക്കി കാര്യങ്ങൾ നോക്ക് ഇത് ഞാൻ നോക്കിക്കോളാം.
എല്ലാം ഒതുക്കി കുളിച്ച് റെഡിയായി വന്നപ്പോൾ മക്കളെല്ലാവരും അവർക്ക് കൊണ്ടുവന്ന സാധനങ്ങൾ തിരയുകയായിരുന്നു കാലത്ത് എന്താണ് ഉണ്ടായത് അതൊന്നുമില്ലാത്ത അമ്മ രാവിലെ എഴുന്നേൽക്കാൻ നേരം വൈകി അതുകൊണ്ട് ഉണ്ണിക്കുട്ടന്റെ സ്കൂൾ വണ്ടി മിസ്സായി അതുകൊണ്ട് വിജി ചിറ്റയ്ക്ക് നാളെ ലീവ് എടുത്ത് സ്കൂളിലേക്ക് പോകണം. അപ്പോഴേക്കും വീട്ടിലെ ഏകദേശം അവസ്ഥകളെല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു വൈകുന്നേരം എല്ലാം കഴിഞ്ഞ് 11 മണി കഴിഞ്ഞു അവൾ എന്നെ അടുത്തേക്ക് വരുമ്പോൾ കുറെ നാളുകൾക്കു ശേഷം അല്ലേ ഞാൻ അവളെ കാണുന്നത്. എന്റെ വിഷമങ്ങൾ മനസ്സിലാക്കുവാനും അവൾക്ക് സാധിക്കുമായിരുന്നു .
രാവിലെ എന്നെ ഉണർത്താതെ ഇടയ്ക്ക് എഴുന്നേറ്റ് സമയം നോക്കുന്ന അവളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാവിലെ നാലുമണിക്ക് തന്നെ അവൾ ഉണർന്ന് നേരെ അടുക്കളയിലേക്ക് കയറി ഏഴു മണിയാകുമ്പോഴേക്കും ഉണ്ണിക്കുട്ടനെ സ്കൂളിൽ പറഞ്ഞയച്ചു എല്ലാവർക്കും ഉള്ള ഭക്ഷണവും എല്ലാവരെയും ജോലിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. അന്ന് വൈകുന്നേരം നേരം വൈകിയാണ് അവൾ കിടക്കാൻ വന്നത് പിന്നീട് ശ്രമിച്ചപ്പോൾ ഞാൻ അവളെ പിടിച്ചു കിടത്തി ഇന്ന് നീ എവിടേക്കും പോകണ്ട നമ്മൾ ഇന്ന് പുറത്തു പോകുന്നു. ഞാൻ ഉടനെ എഴുന്നേറ്റ് ആദ്യം ചെറിയ അനിയന്റെ വാര്യരെ മുട്ടിയും വിജി ആയിരുന്നു വാതിൽ തുറന്നത്.
നിന്റെ മകനെ സ്കൂളിൽ വിടണമെങ്കിൽ നീ തന്നെ എന്ന് അടുക്കളയിലേക്ക് കയറണം നന്ദിനിയും ഞാനും പുറത്തേക്ക് പോവുകയാണ്. ഞാൻ പറയുന്നത് കേട്ട് ആദ്യം അവരൊന്നും അമ്പരന്നു പിന്നീട് പോയത് താഴെയുള്ള അനിയന്റെ മുറിയുടെ അടുത്തേക്ക് ആയിരുന്നു ഞാനും നന്ദിനിയും ഇന്ന് പുറത്തേക്ക് പോവുകയാണ് ഈ വീട്ടിലെ കാര്യങ്ങൾ നിങ്ങളെല്ലാവരും ചേർന്ന് ചെയ്തുകൊള്ളണം ചേട്ടാ അവൾക്ക് വയ്യ രാവിലെ തന്നെ ശർദ്ദിയായിരുന്നു അനിയാ ഗർഭിണിയായാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്താണെന്ന്നീ എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല ഈ അവസ്ഥയിൽ ഭാര്യയെ സഹായിക്കേണ്ടത്.
ഭർത്താവിന്റെ ഉത്തരവാദിത്തമാണ് രാവിലെ അവളെയും കൂട്ടി ഒരു വലിയ ബാഗ് നിറയെ തുണികളുമായി ഇറങ്ങിയപ്പോൾ നന്ദിനിക്ക് അറിയില്ലായിരുന്നു എങ്ങോട്ടാണ് പോകുന്നത് എന്ന്. അച്ഛനും അമ്മയും പുറത്തേക്ക് പോവുകയാണെന്ന് സ്വന്തം കാര്യങ്ങൾ നോക്കണം എന്നും മക്കളെ പറഞ്ഞ് ഏൽപ്പിച്ചു. അവളെയും കൊണ്ട് ഒരു മാസക്കാലം ഞാൻ ഇഷ്ടമുള്ള സ്ഥലങ്ങളെല്ലാം കറങ്ങുകയും അവസാനം അവളുടെ വീട്ടിൽ ഒരാഴ്ച നിൽക്കുകയും ചെയ്തു വീട്ടിലേക്ക് എത്തിയപ്പോഴേക്കും ചില മാറ്റങ്ങൾ അവിടെ ഉണ്ടായിരുന്നു ജോലിക്കാരിയെ വച്ചിരിക്കുന്നു.
അമ്മ പറ്റാവുന്ന ജോലിയെല്ലാം ചെയ്യുന്നു വീട്ടിലേക്ക് കയറിയപ്പോൾ അമ്മ ദേഷ്യത്തിലാണ് ഇത്രയും നാൾ നീ എവിടെയായിരുന്നു ഇവിടെയൊരു കുടുംബം ഉണ്ട് എന്ന് നിനക്ക് അറിയാമോ. ഞാൻ എന്റെ ഭാര്യയുമായി പുറത്തേക്ക് പോയി അതിന് ഞാൻ ആരുടെ അനുവാദമാണ് വാങ്ങേണ്ടത്. അടുപ്പിച്ച് പറഞ്ഞപ്പോൾ അതിനു മറുപടി പറയാൻ ആരുമുണ്ടായില്ല അമ്മയും അപ്പോഴാ ജോലിക്കാരിയെ വിടാമല്ലേ എന്തിനാണ് വെറുതെ പൈസ കൊടുത്ത് ഒരു ജോലിക്കാരിയെ വയ്ക്കുന്നത്. ശരിയാണ് മൂന്നുമാസത്തേക്ക് മാത്രം ഞാൻ നന്ദിനിയെയും മക്കളെയും എന്റെ കൂടെ കൂട്ടാൻ പോകുന്നു. എനിക്ക് വയസ്സായില്ലേ ഇനി അവർ എന്റെ കൂടെ നിൽക്കട്ടെ.