ടീച്ചറെ ഈ വർഷം ആശ ടീച്ചർ വിരമിച്ച് പോവുകയാണല്ലോ ടീച്ചർക്ക് ആശംസകൾ അറിയിച്ചു സംസാരിക്കാൻ നമുക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെയെങ്കിലും ഏൽപ്പിക്കേണ്ട. ടീച്ചറെ ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ അപ്പോൾ ടീച്ചർ തന്നെ ആശംസകൾ പറഞ്ഞാൽ മതി ഞങ്ങൾക്കെല്ലാവർക്കും അത് തന്നെയാണ് ഇഷ്ടം. ഇല്ല ടീച്ചർ അത് പറയേണ്ടത് ഞാൻ അല്ല സലീമാണ്. ആ പേരു കേട്ടപ്പോൾ എല്ലാവരും ഒരു നിമിഷം ചിന്തിച്ചു അതെ നിങ്ങൾ ചിന്തിക്കുന്നത് തന്നെയാണ് ഇഡലി കച്ചവടം കൊണ്ട് ഫെയ്മസ് ആയ അതേ സലിം തന്നെ.
അതിനെ നമ്മൾ വിളിച്ചാൽ ഈ സ്കൂളിലേക്ക് അയാൾ വരുമോ. സലീമും ഞാനും ടീച്ചറുടെ ക്ലാസ്സിൽ പഠിച്ചതാണ് അവൻ വരും ഞാൻ അവനെ കൊണ്ടുവരും. ക്ലാസ്സിൽ ഒട്ടും തന്നെ പഠിക്കാത്ത ഒരു വിദ്യാർത്ഥിയായിരുന്നു സലീം കൂടാതെ ഞങ്ങളെല്ലാം ക്ലാസ്സ് വിട്ട് കളിക്കാൻ പോകുമ്പോൾ അവൻ പോകുന്നത് ഉപ്പയുടെ കടയിൽ സഹായിക്കാൻ വേണ്ടിയാണ് ചായക്കടയിൽ പാത്രങ്ങൾ ആയിരുന്നു അവരുടെ കൂട്ടുകാരൻ. അവന്റെ അമ്മ അവിടെ വന്ന ഒരു സർക്കസ് കാരന്റെ കൂടെ ഒളിച്ചോടിപ്പോയി അതിനുശേഷം അമ്മയോടുള്ള ദേഷ്യം എല്ലാം തീർക്കുന്നത് ഉപ്പ അവരോട് ആയിരുന്നു.
വീണ്ടും ഉപ്പ ഒരു കല്യാണം കഴിച്ചുവെങ്കിലും ആ സ്ത്രീക്ക് ഇവനെ കാണുന്നത് ദേഷ്യമാണ്. അതുകൊണ്ടുതന്നെ ആ വീട്ടിൽ എല്ലാവരുടെയും ചീത്തയും വഴക്കും കേൾക്കുകയായിരുന്നു അവൻ എനിക്ക് അവനോട് നല്ലൊരു സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത് ഒരു ദിവസം ടീച്ചർ നിങ്ങൾക്ക് ഭാവിയിൽ ആരാകണമെന്ന് ചോദിച്ചപ്പോൾ അവൻ ഒരു പൊറോട്ട കച്ചവടക്കാരൻ ആകണമെന്ന് പറഞ്ഞു അന്ന് ടീച്ചർ അവനെ ഒരുപാട് അപമാനിച്ചു ഇതുപോലെ മുഷിഞ്ഞ വസ്ത്രവും നടക്കുന്ന നീ പഠിച്ചിട്ട് എന്തിനാ ഒരു പൊറോട്ട കച്ചവടക്കാരൻ ആവാൻ പഠിക്കേണ്ട ആവശ്യമൊന്നുമില്ല.
എല്ലാവരുടെയും മുന്നിൽ വച്ച് ടീച്ചർ അവനെ കളിയാക്കി. പിന്നീട് അവൻ ക്ലാസിലേക്ക് വന്നതേയില്ല പലപ്പോഴും ഉപ്പയുടെ അടിയും കൊണ്ട് ചായക്കടയിൽ ജോലി ചെയ്യുന്ന അവനെ ഞാൻ പലപ്പോഴും കണ്ടു. പിന്നീട് ഒരിക്കൽ അവൾ നാടുവിട്ടുപോയി പക്ഷേ ഫേസ്ബുക്കിൽ ഞാനിട്ട എന്റെ കല്യാണ പത്രിക കണ്ട് ഞാൻ പ്രതീക്ഷിക്കാതെ അവൻ എന്റെ കല്യാണത്തിന് വന്നു അവിടെ നിന്നാണ് ഞങ്ങളുടെ സൗഹൃദം വീണ്ടും ആരംഭിച്ചത്. കാര്യം അവനോട് പറഞ്ഞപ്പോൾ അവൻ അതിന് ഒട്ടും സമ്മതിച്ചില്ല പക്ഷേ എന്റെ നിർബന്ധം കാരണമാവാൻ സമ്മതിച്ചു.
ഇന്ന് സ്കൂളിലേക്ക് ഭക്ഷണ വലിയൊരു ആഡംബര കാറിലാണ് അവൻ വന്നിറങ്ങിയത് എനിക്ക് നിർബന്ധമായിരുന്നു ടീച്ചറുടെ മുൻപിൽ അവനെ ഇതുപോലെ കൊണ്ട് നിർത്തണം എന്നുള്ളത് അവനെ അപമാനിച്ച ടീച്ചറുടെ മുൻപിൽ തന്നെ തല ഉയർത്തി അവൻ നിൽക്കണം സംസാരിക്കണം. അവൻ നല്ല രീതിയിൽ പ്രസംഗിച്ചു അതെല്ലാം കഴിഞ്ഞ് ടീച്ചർ അവനെ കാണാനായി പോയി മോനെ നീ പഴയതൊന്നും തന്നെ മനസ്സിൽ വയ്ക്കരുത്.
ഇല്ല ടീച്ചറും അതെല്ലാം എന്റെ മനസ്സിൽ കിടക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഈ നിലയിൽ ഞാൻ എത്തിനിൽക്കുന്നത് ടീച്ചറുടെ വാക്കുകൾ ആയിരുന്നു എനിക്ക് ജീവിക്കാനുള്ള വാശിയും എല്ലാം നൽകിയത്. അതുകൊണ്ടുതന്നെ എനിക്ക് ടീച്ചറോട് എപ്പോഴും ബഹുമാനം തന്നെ ഉള്ളൂ. ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പരിപാടികളെല്ലാം കഴിഞ്ഞ് അന്നേദിവസം എല്ലാ ടീച്ചർമാരും പറയുന്നുണ്ടായിരുന്നു ഇതുപോലെ വളരെ സൗമ്യതയോടെ സംസാരിക്കുകയും മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഒരു ബിസിനസ് കാരനെ ഞങ്ങൾ ആരും ഇതുവരെ കണ്ടിട്ടില്ല എന്ന്.