ഇന്ന് ടീച്ചർ വന്ന ക്ലാസിലെ എല്ലാവരോടും കത്തെഴുതാൻ ആയി ആവശ്യപ്പെട്ടു. എല്ലാവരും തന്നെ വളരെ പെട്ടെന്ന് കത്തുകൾ എഴുതി ടീച്ചറെ ഏൽപ്പിക്കുന്നുണ്ടായിരുന്നു പക്ഷേ ക്ലാസ്സ് തീരാറായി പോയിരുന്നു വിനു കുട്ടൻ ടീച്ചർക്ക് കത്ത് നൽകിയത്. ടീച്ചർ അതും കൊണ്ട് നേരെ പോയത് സ്റ്റാഫ് റൂമിലേക്ക് ആയിരുന്നു അവന്റെ കത്ത് വിശദമായി തന്നെ ടീച്ചർ വായിച്ചു. പ്രിയപ്പെട്ട അമ്മയ്ക്ക് വിനുക്കുട്ടൻ എഴുതുന്നത്
. അമ്മ എന്തിനാണ് എന്നെ വിട്ടുപോയത് എന്നെ വിട്ട് ഒരിക്കലും പോകില്ല എന്ന വാക്ക് പറഞ്ഞതല്ലേ ഒരിക്കൽ ഞാൻ ക്ലാസ് വിട്ട് വീട്ടിലേക്ക് വരുമ്പോൾ അമ്മയെ കാണാനായി അന്ന് ഞാൻ കുറെ കരഞ്ഞുവെങ്കിലും അമ്മയ്ക്ക് ആയതുകൊണ്ട് അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയതാണ് എന്ന് അമ്മാമ്മ പറഞ്ഞു പക്ഷേ കുറച്ചു ദിവസങ്ങൾക്കു ശേഷം കുറെ ആളുകൾ ചേർന്ന് അമ്മയെ കൊണ്ടുവരികയും എല്ലാവരും കരയുന്നതും ഞാൻ കണ്ടു അപ്പോൾ സങ്കടം വന്ന് ഞാനും കുറെ കരഞ്ഞു
പിന്നെ അമ്മയെ എല്ലാവരും കൊണ്ടുപോകുന്നതും കണ്ടു പക്ഷേ പിന്നീട് ഒരിക്കലും അമ്മ തിരികെ വന്നില്ല അച്ഛൻ പിന്നീട് എനിക്കൊരു അമ്മയെ കൊണ്ടുവന്നു തന്നു ചെറിയമ്മ എന്ന് വിളിച്ചോളാൻ പറഞ്ഞു പക്ഷേ അമ്മ ഉള്ളതുപോലെയല്ല ചെറിയമ്മയ്ക്ക് എന്നോട് സ്നേഹം ഒന്നുമില്ല അച്ഛനും പഴയപോലെ എന്നോട് സ്നേഹമില്ല ഇപ്പോൾ കഥകൾ പറയാനോ അടുത്ത് കിടക്കാനോ എന്നോട് ചിരിക്കാൻ പോലെ അച്ഛന് സമയമില്ല. അവർ പുറത്തുപോകുമ്പോൾ എന്നെ വീട്ടിൽ ഒറ്റയ്ക്ക് ആക്കുകയാണ് പതിവ്.
ചെറിയമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ ഉണ്ട് അമ്മയെ ഞാൻ ഒരു ദിവസം കുഞ്ഞുവാവയോട് സംസാരിക്കാൻ പോയപ്പോൾ ചെറിയമ്മ എന്നെ വഴക്ക് പറഞ്ഞു അച്ഛൻ വന്ന സമയത്ത് എന്നെ കുറെ തല്ലുകയും ചെയ്തു ഞാൻ കുഞ്ഞുവാവയെ കൊല്ലാൻ നോക്കിയെന്നാണ് അച്ഛൻ പറയുന്നത് പിന്നീട് ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് പോയിട്ട് ഇല്ല എനിക്ക് ഭയമാണ്. അമ്മാമ്മ പറഞ്ഞു അമ്മ പോയിരിക്കുന്നത് ദൈവത്തിന്റെ അടുത്തേക്ക് ആണെന്ന് അതുകൊണ്ട് ഞാൻ പറയുന്ന ഏത് ആഗ്രഹവും സാധിച്ചു തരും എന്ന്
അമ്മയെ എനിക്ക് ഒരേയൊരു ആഗ്രഹം മാത്രമേയുള്ളൂ ഒരു ദിവസം എങ്കിലും അമ്മ എന്റെ കൂടെ വായോ. രാവിലെ സ്കൂളിൽ പറഞ്ഞയക്കാനും എനിക്കിഷ്ടപ്പെട്ട ഭക്ഷണമെല്ലാം വാരി തരുവാനും എന്നെ കാത്തിരിക്കാനും സ്കൂളിൽ നിന്ന് വന്നതിനുശേഷം എനിക്കിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കിത്തരാനും രാത്രിയിൽ എന്റെ കൂടെകുറേനേരം സംസാരിക്കാനും രാത്രി ഭക്ഷണം എല്ലാം തന്നെ എന്റെ തലയിൽ തലോടി കിടത്തി ഉറക്കുവാനും.
ഏതെങ്കിലും ഒരു ദിവസം അമ്മ എന്റെ അടുത്തേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് വിനു കുട്ടൻ. കണ്ണുകൾ നിറഞ്ഞു പോയി ടീച്ചർ വിനുവിന് ചേർത്തുപിടിച്ച് കുറെ നേരം കരഞ്ഞു ഇത്രയും സങ്കടം ഉണ്ടായിരുന്നു. ടീച്ചർക്ക് ബിനുക്കുട്ടനോട് വല്ലാത്ത ഒരു ആത്മാർത്ഥ തോന്നി മാത്രമല്ല മക്കളില്ലാത്ത ടീച്ചർക്ക് വിനുക്കുട്ടൻ അന്നുമുതൽ സ്വന്തം മകനായി മാറുകയായിരുന്നു.