അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മറ്റ് ഏത് ബന്ധങ്ങളെക്കാളും വളരെ പവിത്രമായിട്ടുള്ളതാണ് തന്റെ കുഞ്ഞുങ്ങളെ എത്ര സ്നേഹത്തോടെയാണ് അമ്മമാർ നോക്കുന്നത് എന്ന് നമുക്ക് എല്ലാവർക്കും തന്നെ അറിയാം അത് മനുഷ്യന്മാർക്ക് മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ് കുഞ്ഞു വളർന്നു വലുതാകുന്നത് വരെ അമ്മ അതിനെ എങ്ങനെയാണ് സംരക്ഷിക്കുന്നത് എന്ന് പലപ്പോഴും നമ്മൾ അത്ഭുതപ്പെട്ടുപോകും എന്നാൽ അത്രയും സ്നേഹിച്ച കുഞ്ഞുങ്ങൾ പെട്ടെന്ന് മരണപ്പെട്ടാൽ അത് അമ്മയ്ക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും
മൃഗങ്ങളുടെ കാര്യത്തിലും അതുപോലെ തന്നെയാണ്. സംഭവം നടക്കുന്നത് ഒരു മൃഗശാലയിലാണ് ഈ മാതാപിതാക്കൾ തന്റെ ഒരു വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് മൃഗശാല കാണാനായി വരികയാണ് അവിടെ വെച്ചുണ്ടായ ഒരു സംഭവമാണ് വൈറലാകുന്നത് തന്റെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെ കണ്ട് നടക്കുന്ന ഗോറില്ലകളുടെ അടുത്ത് എത്തിയപ്പോൾ ഒന്ന് വിശ്രമിക്കാൻ ആയി ഇരുന്നു.
അപ്പോഴാണ് അത് സംഭവിച്ചത് അവിടെ ഉണ്ടായിരുന്ന ഗോറില്ല അപ്പോഴേക്കും അവിടെ വരികയും അപ്പുറത്ത് നിൽക്കുന്ന കുഞ്ഞിനെ സ്നേഹിക്കുന്നതുമാണ് കാണുന്നത് കുഞ്ഞിനെ കെട്ടിപ്പിടിക്കുന്നത് പോലെയും എടുക്കുന്നതുപോലെയും ഉമ്മ വയ്ക്കുന്നതുപോലെയും എല്ലാം സ്നേഹപ്രകടനങ്ങൾ അത് കാണിക്കുന്നുണ്ടായിരുന്നു
ഇത് കണ്ടപ്പോൾ എല്ലാവർക്കും വളരെയേറെ അധികം അത്ഭുതമാണ് തോന്നിയത് എന്തുകൊണ്ടാണ് ഈ ഗോറില്ല ഇതുപോലെ ചെയ്യുന്നത് എന്ന ചോദ്യമായിരുന്നു അവർക്കുണ്ടായിരുന്നത് കുറച്ചു കഴിഞ്ഞാണ് അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി പറയുന്നത് കുറച്ചു ദിവസം മുൻപാണ് അതിന്റ കുഞ്ഞു മരണപ്പെട്ടത് എന്ന്. മാതാപിതാക്കൾക്ക് തന്നെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടാൽ എത്രത്തോളം സങ്കടം ഉണ്ടാകും എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല.