സ്വന്തം മകനെ കൊലപ്പെടുത്തിയ വ്യക്തിയെ കോടതി മുറിയിൽ കാണുമ്പോൾ സാധാരണയായി ഒരു അമ്മ എന്താണ് ചെയ്യാറുള്ളത് ഒരുപാട് കരഞ്ഞു നിലവിളിക്കുകയും ഈ ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കേണമേ എന്ന് പ്രാർത്ഥിക്കും എന്നാൽ റുക്കിയ എന്ന അമ്മ ചെയ്തത് മറ്റൊന്നായിരുന്നു. ഇവരുടെ മകൻ ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന മകനെ മൂന്നു യുവാക്കൾ ചേർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു മകന്റെ കയ്യിൽ ഉണ്ടായിരുന്ന പണവും ഭക്ഷണവും അവർ കൊണ്ടുപോവുകയും ചെയ്തു
സംഭവത്തിൽ 14 വയസ്സുകാരനായ യുവാവിനെയും 17 വയസ്സുള്ള യുവാവും അറസ്റ്റിലായി തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു രണ്ടുവർഷത്തിനുശേഷം കേസിന്റെ വിധി പറയുന്ന ദിവസം കോടതിയിൽ മരിച്ച മകന്റെ അമ്മയും ഉണ്ടായിരുന്നു വധശിക്ഷ ലഭിക്കേണ്ട കേസിൽ വിധി പറയാൻ ഒരുങ്ങിയ തനിക്ക് ചിലത് പറയാനുണ്ട് എന്ന് ആവശ്യപ്പെട്ടു. ആ അമ്മയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു ഇതുവരെയും ഒരു കോടതി മുറിയിലും കാണാൻ സാധിക്കാത്ത കാഴ്ചയ്ക്കാണ്
അന്ന് എല്ലാവരും തന്നെ സാക്ഷ്യം വഹിച്ചത്. പ്രതിയായ യുവാവിനെ അമ്മ കെട്ടിപ്പിടിച്ച് മാപ്പ് നൽകുന്നു തന്റെ മകനെ നിഷ്കരുണം വെടിവെച്ച് കൊലപ്പെടുത്തിയ യുവാവിനെ അമ്മ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. മാത്രമല്ല പ്രതിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനും റുക്കിയ മറന്നില്ല ആ കോടതി മുറിയിൽ വെച്ച് അമ്മ മലയാളിയായ പ്രതിയോട് പറഞ്ഞത് ഇങ്ങനെയാണ്
ഞാൻ നിന്നെ വെറുക്കുന്നില്ല എനിക്ക് വെറുക്കാൻ കഴിയുകയുമില്ല മറ്റുള്ളവരോട് കരുണ കാണിക്കുക എന്നതാണ് ഞങ്ങളുടെ രീതി എന്റെ മകന്റെ മരണം അതൊരു വിധിയായിരുന്നു ചിലപ്പോൾ എന്റെ കർമ്മം എന്ന് പറയുന്നത് ജീവൻ രക്ഷിക്കുക എന്നായിരിക്കാം അമ്മ ലോകത്തോട് കാണിച്ചത് വലിയൊരു പാഠം തന്നെയാണ് ക്ഷമിക്കാനും പൊറുക്കാനും കഴിഞ്ഞാൽ ഈ ലോകത്ത് മറ്റു പല മാറ്റങ്ങളും സംഭവിക്കാം.