നമ്മളെല്ലാവരും തന്നെ പഠനകാലങ്ങളിൽ വീടിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് സ്കൂളുകളിൽ ആയിരിക്കും നമ്മുടെ മാതാപിതാക്കന്മാരെക്കാൾ നമ്മൾ കൂടുതൽ സമയം ചെലവഴിക്കുന്നത് സ്കൂളിലെ അധ്യാപകരും ആയിട്ടായിരിക്കും. ചില അധ്യാപകരുമായി നമ്മൾക്ക് വളരെയധികം ആത്മബന്ധം ഉണ്ടാവുകയും ചെയ്യും. അങ്ങനെയുള്ള അധ്യാപകരോട് നമ്മൾ ജീവിതത്തിൽ എല്ലാ കാര്യങ്ങളും തുറന്നു പറയുകയും ചെയ്യും. നമ്മൾ അച്ഛനെക്കാളും അമ്മയേക്കാളും സ്നേഹിക്കുന്നത്
അവരെ പോലും ആകാം ചെറിയ പ്രായങ്ങളിൽ അധ്യാപകർ നമ്മുടെ ജീവിതത്തിൽ വളരെ നല്ല പാഠങ്ങൾ പഠിപ്പിച്ച തരുകയും നേർവഴിക്ക് നടത്തുകയും ചെയ്യും. എല്ലാ അധ്യാപകർക്കും അവരുടെ വിദ്യാർത്ഥികൾ സ്വന്തം മക്കളെ പോലെയായിരിക്കും പലരും കാണുന്നത്. ഇവിടെ ഇതാ വളരെ സ്നേഹം നിറഞ്ഞ ഒരു അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും വീഡിയോ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നു കരഞ്ഞുകൊണ്ട് ക്ലാസ് റൂമിന്റെ സൈഡിൽ നിൽക്കുന്ന വിദ്യാർത്ഥിയെ കണ്ട് അതുവഴി കടന്നുപോകുന്ന ഒരു അധ്യാപകൻ കാര്യം തിരക്കുന്നതാണ് വീഡിയോയിൽ കാണുന്നത് അധ്യാപകരെ വേണമെങ്കിൽ നേരെ പോകാമായിരുന്നു പക്ഷേ തന്റെ വിദ്യാർത്ഥി അവളോട് കാര്യങ്ങൾ തിരക്കിയും
അവളെ സ്നേഹത്തോടെ തലോടി സങ്കടങ്ങളെല്ലാം ഇല്ലാതാക്കി അവിടെ നിന്നും അവളെ പറഞ്ഞിരിക്കുകയാണ് ചെയ്തത് ചിലപ്പോൾ കൂട്ടുകാർ തമ്മിലുള്ള എന്തെങ്കിലും വഴക്കുകൾ ആയിരിക്കാം അവളുടെ സങ്കടത്തിന് കാരണം പക്ഷേ സ്നേഹത്തോടെയുള്ള അധ്യാപകന്റെ ഒരു തലോടൽ അവൾക്ക് നൽകിയ ആശ്വാസം വളരെ വലുതായിരിക്കും. ആ കുഞ്ഞിന്റെ ജീവിതത്തിൽ അതുപോലെയുള്ള ഒരു അധ്യാപകനെ മറക്കാൻ പോലും സാധിക്കില്ല.