ഇത്രയും സ്നേഹമുള്ള കൂട്ടുകാരെ കിട്ടാനും വേണം ഒരു ഭാഗ്യം. കൂട്ടുകാർ ചെയ്തത് കണ്ടോ.

പതിവുപോലെ കോളേജിലേക്ക് ബസ് ഇറങ്ങി നടക്കുമ്പോൾ ആയിരുന്നു തന്റെ മുന്നിലേക്ക് സ്കൂട്ടിയുമായി മാളവിക എത്തിയത് അവളെയും സ്കൂട്ടിയിൽ കയറ്റി കോളേജിന്റെ മുന്നിലെത്തിയപ്പോഴേക്കും ക്ലാസിലെ എല്ലാ കുട്ടികളും തന്നെ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു എന്താണ് എല്ലാവരും നിൽക്കുന്നത് എന്ന് അന്വേഷിച്ചപ്പോൾ ആയിരുന്നു അവരുടെ ക്ലാസിലെ ആരതി എന്ന കുട്ടിയുടെ പിറന്നാൾ ദിവസമാണ് അന്ന് എല്ലാവരും ഉച്ചയ്ക്ക് അവളുടെ വീട്ടിലേക്ക് പോകുന്നുണ്ട് എന്നും അവൾക്ക് വേണ്ടി ഒരു ഗിഫ്റ്റ് വാങ്ങണം എന്നുമെല്ലാം എല്ലാവരും പറയുന്നുണ്ട്. ലക്ഷ്മി അത് കേട്ടപ്പോഴേക്കും ഒന്ന് പതറിപ്പോയി കാരണം തിരിച്ചു വീട്ടിലേക്ക് പോകാനുള്ള വണ്ടി കാശ് മാത്രമേ അവളുടെ കൈവശമുള്ള തന്റെ അമ്മ വളരെ കഷ്ടപ്പെട്ടാണ് തന്നെ വളർത്തുന്നത്

   

പല വീടുകളിലും ജോലിക്ക് പോയിട്ടാണ് ഓരോ ദിവസത്തെയും ബസ്സിന് പോകാനുള്ള പൈസ പോലും തരുന്നത് ക്ലാസിലെ മറ്റു കുട്ടികൾ എല്ലാം തന്നെ വലിയ പൈസയുള്ള വീട്ടിലെ ആണ് അവരുടെ മുന്നിൽ തന്റെ കഷ്ടപ്പാട് കാണിക്കാൻ ഒന്നും തന്നെ ലക്ഷ്മി മുതലാറില്ലായിരുന്നു. പക്ഷേ തന്റെ കൂടെയുള്ള മാളവികക്ക് അവസ്ഥകളെല്ലാം തന്നെ നന്നായി അറിയാം. എല്ലാവരും ചേർന്ന് പൈസ കൊടുക്കണം എന്ന് പറഞ്ഞപ്പോൾ കയ്യിലുണ്ടായിരുന്ന 20 രൂപ മാളുവിന് നേരെ നീട്ടി മാളു അത് ആരും കാണാതെ അവരുടെ പൈസയോടൊപ്പം ചേർത്തു. ഉച്ചയ്ക്ക് എല്ലാവരും ചേർന്ന് ആരതിയുടെ വീട്ടിലേക്ക് പോയി വലിയ കൊട്ടാരം പോലെയുള്ള വീട് ആദ്യമായി കാണുന്നതുകൊണ്ടുതന്നെ ലക്ഷ്മി എല്ലായിടത്തും ചുറ്റും നോക്കി നിന്നു പോയി.

ഊണ് മേശയിലേക്ക് സാധനങ്ങൾ എല്ലാം വിളമ്പി വെച്ചപ്പോൾ ഇതുവരെ കാണാത്ത പല വിഭവങ്ങളും അതിൽ ഉണ്ടായിരുന്നു ലക്ഷ്മി വളരെയധികം മനസ്സില്ലാ മനസ്സോടെയാണ് അവിടെ ഇരുന്നിരുന്നത് അതിനിടയിലാണ് മാളു അത് പറഞ്ഞത് അടുത്ത പിറന്നാൾ നമ്മുടെ ലക്ഷ്മിയുടേതാണ് ഇതുപോലെ അവളുടെ വീട്ടിലും നമുക്ക് പോകണം ഭക്ഷണം കഴിക്കണം അല്ലേ ലക്ഷ്മി. എല്ലാവർക്കും വളരെയധികം സന്തോഷമായി പക്ഷേ എന്റെ ഉള്ളിലെ സങ്കടം ആരെ കാണാൻ എനിക്ക് അതൊരു വലിയ ഞെട്ടൽ ആയിരുന്നു എല്ലാം അറിയുന്ന മാളു എന്താണ് ഇങ്ങനെ പറഞ്ഞത്

എന്നാണ് ഞാൻ ചോദിച്ചത്. അന്ന് വീട്ടിലേക്ക് വൈകുന്നേരം എത്തിയപ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നില്ല ഒന്നും പറയാതെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ അമ്മ എന്റെ പിന്നാലെ വന്നു കാര്യം ഞാൻ എല്ലാം തുറന്നു പറഞ്ഞു അമ്മയ്ക്കും എന്ത് ചെയ്യണം എന്നറിയില്ല. മോളെ രണ്ടറ്റം മുട്ടിക്കാൻ നിൽക്കുകയാണ് നമ്മുടെ ജീവിതം. എന്റെ കൂട്ടുകാരികളെ എല്ലാം കൊണ്ടുവരാൻ പാകത്തിനുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഈ വീട്ടിൽ ഇല്ല പിന്നെ എങ്ങനെയാണ് അതൊക്കെ നടക്കുക സാരമില്ല നമുക്ക് ഇതാണ് വിധി പിറന്നാൾ ദിവസം ലക്ഷ്മി കോളേജിലേക്ക് പോയില്ല അവൾ മനപ്പൂർവ്വം തുടങ്ങി അമ്മ ഒന്നും തന്നെ പറഞ്ഞില്ല പക്ഷേ കൂട്ടുകാരികൾ അവളുടെ വീട് അന്വേഷിച്ചു എത്തി.

ലക്ഷ്മിക്ക് വളരെയധികം ഞെട്ടിലാണ് ഉണ്ടായത് എന്ത് ചെയ്യണം എന്നറിയില്ല പറഞ്ഞു നീ വേഗം തന്നെ ഞങ്ങളുടെ കൂടെ വരൂ ഒരു സ്ഥലം വരെ നമുക്ക് പോകാം. അവൾ അതുപോലെ തന്നെ ചെയ്തു അവരുടെ കൂടെ വണ്ടിയിൽ ഇരിക്കുമ്പോൾ എവിടേക്കാണ് പോകുന്നത് എന്ന് ലക്ഷ്മിക്കു അറിയില്ലായിരുന്നു. ആരും തന്നെ അവളോട് പറയുന്നില്ല കൂടെ ക്ലാസിലുള്ള കുട്ടികൾ എല്ലാവരും ഉണ്ട്. വണ്ടി നിർത്തിയത് ഒരു വലിയ വീടിന്റെ മുന്നിലായിരുന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മ മുന്നിൽ നിൽക്കുന്നു.

കൂടാതെ കോളേജിലെ പ്രിൻസിപ്പൽ എല്ലാവരും തന്നെ നിൽക്കുന്നു അവൾക്കൊന്നും മനസ്സിലായില്ല അവളുടെ മുന്നിലേക്ക് വന്നതെന്ന് പറഞ്ഞു ലക്ഷ്മി ഇത് നിന്റെ വീട് നിന്റെ കൂട്ടുകാർ നിനക്ക് വേണ്ടി പണി സ്വന്തം വീട് പിറന്നാള് ദിവസം നിനക്ക് വേണ്ടി സമ്മാനിക്കാൻ വലിയ സമ്മാനം അവർക്ക് വേറെയില്ല.അവൾ നിറകണ്ണുകളോടെ തിരിഞ്ഞു നോക്കിയപ്പോൾ കൂട്ടുകാരെല്ലാവരും തന്നെ പിറന്നാളാശംസകൾ നൽകിക്കൊണ്ട് അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ലക്ഷ്മി അറിയാതെ കരഞ്ഞുപോയി ലക്ഷ്മിയുടെ കണ്ണുനീർ കണ്ടു കൂട്ടുകാർക്കും കണ്ണ് നിറഞ്ഞു പോയി.

Leave a Reply

Your email address will not be published. Required fields are marked *