ബ്രസ്റ്റ് കാൻസർ ആയി തന്റെ മുന്നിൽ വന്ന രോഗി തനിക്ക് ആരായിരുന്നു എന്ന് സത്യം മനസ്സിലാക്കിയപ്പോൾ പൊട്ടിക്കരഞ്ഞു ഡോക്ടർ.

മുന്നിലിരിക്കുന്ന റിപ്പോർട്ടിലേക്കും ഉമ്മയിലേക്കും മാറിമാറി നോക്കി. ഉമ്മയുടെ മുഖത്ത് ഭാവ മാറ്റങ്ങൾ ഒന്നും തന്നെ കാണാനില്ല പക്ഷേ മകൾ ആണെങ്കിൽ കരഞ്ഞ് ക്ഷീണിത ആയിരിക്കുന്നു. നിങ്ങളോട് പറയുന്നത് എനിക്ക് സങ്കടമുണ്ട് പക്ഷേ പേടിക്കേണ്ട നമ്മൾക്ക് ഇത് ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ ഉമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസർ ആണ്. നിങ്ങളുടെ കൂടെ വേറെ ആരെങ്കിലും വന്നിട്ടുണ്ടോ എന്റെ ഭർത്താവ് വന്നിട്ടുണ്ട് പുറത്തുനിൽക്കുകയാണ് എങ്കിൽ നിങ്ങൾ അങ്ങോട്ടേക്ക് പോയിക്കോളൂ ഭർത്താവിനെ ഇങ്ങോട്ടേക്ക് വിടൂ.

   

നിങ്ങളുടെ ഉമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസറാണ് ലാസ്റ്റ് സ്റ്റേജ് ആണ് മുറിച്ചു മാറ്റുകയല്ലാതെ മറ്റൊരു മാർഗം ഒന്നുമില്ല. സാധാരണ ഒരു രോഗിയുടെ ആളുകളോട് പറയുന്നതുപോലെ ഞാൻ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കൊടുത്തു ആയിഷ ഉമ്മയുടെ വിവരങ്ങൾ എല്ലാം കമ്പ്യൂട്ടറിൽ കയറ്റിയതിനുശേഷം ഞാൻ വീട്ടിലേക്ക് പോയി. ഇന്ന് തിരക്കുണ്ടായിരുന്നത് കൊണ്ട് തന്നെ കുറെ ജോലികൾ ഉണ്ടായിരുന്നു.

അമ്മയാണെങ്കിൽ വീട്ടിൽ ചോറുണ്ണാൻ വിളിക്കുകയാണ് ഞാൻ വരാത്തതുകൊണ്ട് തന്നെ എന്റെ അടുത്തേക്ക് കയറി വന്നു ഞാൻ വിവാഹം കഴിഞ്ഞ് കുട്ടിയായി എന്നൊന്നും അമ്മയ്ക്കില്ല എന്നെ ഇപ്പോഴും ചീത്തയും പറയും തല്ലുകയും ചെയ്യും ദേഷ്യത്തിൽ അമ്മ മേശയുടെ മേലെ കൈ വച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഫയലുകൾ എല്ലാം തന്നെ താഴേക്ക് പതിച്ചു അതിനിടയിൽ നിന്ന് ഒരു ഫയൽ മാത്രം അമ്മയെടുത്ത് നിറകണ്ണുകളോടെ നിൽക്കുന്നത് ഞാൻ കണ്ടു എന്താണെന്ന് ചോദിച്ചപ്പോൾ ഇത് നിന്റെ പേഷ്യൻറ് ആണോ നീ ഇത്രയും നാൾ തിരഞ്ഞു നടന്നിരുന്ന നിന്റെ അമ്മ ഇതാണ്.

അപ്പോഴാണ് ഞാൻ ആ മുഖത്തേക്ക് ശരിക്കും നോക്കിയത് എനിക്ക് മൂന്നുനേരവും മുലപ്പാല് നൽകിയിരുന്ന ഉമ്മയാണോ എന്റെ രോഗിയായി മുന്നിൽ വന്നിരുന്നത് എന്ന്. അച്ഛനെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു അച്ഛന്റെ വീട്ടുകാർക്ക് അതുകൊണ്ട് തന്നെ വളരെ നല്ല എതിർപ്പും ആയിരുന്നു ഞാൻ ജനിച്ച മൂന്ന് മാസങ്ങൾ കഴിയുമ്പോഴാണ് പെട്ടെന്ന് അച്ഛൻ ആക്സിഡന്റിൽ മരണപ്പെട്ടത് അതോടെ അമ്മ മാനസികമായി തുടരുകയും ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തു.

അതിൽ നിന്നും ഞങ്ങളെ തടഞ്ഞത് അടുത്ത വീട്ടിൽ ഉണ്ടായിരുന്ന കാദർക്കായിരുന്നു ചെറുതായിരുന്നു എന്നെ ആയിഷ ഉമ്മയുടെ മുലപ്പാൽ നൽകിയ വളർത്തിയത് ഞങ്ങളുടെ വീട്ടിലെ അവസ്ഥകളെല്ലാം തന്നെ അവർ കണ്ട് അറിഞ്ഞ് ഞങ്ങൾക്ക് വേണ്ടി സഹായങ്ങൾ ചെയ്തു തന്നു ആയിഷ ഉമ്മയുടെ ഇളയ മകൾ ആയിരുന്നു എന്റെ കളിക്കൂട്ടുകാരി അവളെയാണ് ഞാൻ ഇന്ന് ഹോസ്പിറ്റലിൽ വച്ച് നിറഞ്ഞ കണ്ണുകളുടെ കണ്ടത് പക്ഷേ എനിക്ക് ഉമ്മയെയും അവളെയുംമനസ്സിലാക്കാൻ സാധിച്ചില്ലല്ലോ.

കുറച്ചുനാളുകൾ കഴിഞ്ഞപ്പോഴാണ് അച്ഛന്റെ അനിയൻ വന്ന ഞങ്ങളെ അവിടെ നിന്നും കൂട്ടികൊണ്ടുപോയത് അന്ന് വേർപെട്ടതായിരുന്നു ഉമ്മയും ഞാനും തമ്മിലുള്ള ബന്ധം. പിറ്റേദിവസം ഓപ്പറേഷൻ തീയേറ്ററിൽ നിൽക്കുമ്പോൾ ഞാൻഎന്നെ കളിക്കൂട്ടുകാരിയെ വീണ്ടും കണ്ടു. പതിവില്ലാതെ ഇന്നെന്റെ കൈകൾ വിറയ്ക്കുന്നുണ്ട് കാരണം ഞാൻ അറുത്തുമാറ്റാൻ പോകുന്നത് എനിക്ക് മുലപ്പാൽ നുകർന്ന അതേ മുലകളെ തന്നെയാണ്. ഞാൻ കട്ടികൊണ്ട് അമർത്തിയപ്പോൾ വന്ന ഒഴുകുന്ന ചോരയ്ക്ക് മുലപ്പാലിന്റെ ഗന്ധമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *